ചോദിച്ചതെല്ലാം ജോസ് കെ മാണിക്ക് നൽകി ഇടത് മുന്നണി; നഷ്ടങ്ങൾ സിപിഐക്ക്..!!

1,347

ചോദിച്ചതെല്ലാം ഇടത് മുന്നണി കൊടുത്തു കഴിഞ്ഞു ജോസ് കെ മാണിക്ക്. അണികൾക്കിടയിൽ അമർഷം ഉണ്ടെങ്കിലും അതൊന്നും മുഖവിലയ്ക്ക് എടുക്കാതെ തന്നെ ആണ് മുന്നണിയുടെ സീറ്റുവിഭജനത്തിൽ ഏകദേശ ധാരണയായത്. ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് എമ്മിന് ലഭിച്ചത് 13 സീറ്റുകൾ ആണ്.

സി പി ഐ ഒഴികെ ഉള്ള ഘടക കക്ഷികളിൽ ഇത്രയേറെ സീറ്റുകൾ ലഭിക്കുന്ന ആദ്യ ആൾ ജോസ് വിഭാഗം ആയിരിക്കും. ഇന്നലെ വരെ 12 ആയിരുന്നു എങ്കിൽ ചങ്ങനാശേരി കൂടി വേണം എന്ന ജോസിന്റെ കടുംപിടുത്തതിന് മുന്നിൽ ഇടത് മുന്നണി വഴങ്ങി. സിപിഐ മത്സരിക്കാൻ ഇരുന്ന സീറ്റ് ആണ് കേരളാ കോൺഗ്രസ് എമ്മിന് നൽകിയത്.

പകരം ഇരിക്കൂറും കാഞ്ഞിരപ്പിള്ളിയും മാത്രം സി പി ഐക്ക് വിട്ട് നൽകി കൊണ്ടുള്ള ഒത്തുതീർപ്പാണ് ഇപ്പോൾ ഉണ്ടായത്. എന്നാൽ പൂർണമായും അതിനോട് യോജിക്കാൻ സി പി ഐക്ക് കഴിഞ്ഞിട്ടില്ല. കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പിള്ളിക്ക് പകരം ഒരു സീറ്റ് വേണം എന്നും മലപ്പുറം ജില്ലയിൽ സീറ്റുകൾ വിട്ടു നൽകണം എന്നും ആണ് സിപിഐ നിലാപാട്.

അതുകൊണ്ടു തന്നെ ആണ് ചങ്ങനാശേരി ആവശ്യപ്പെട്ടത് എങ്കിൽ കൂടിയും ഇനി അത്തരത്തിൽ ഉള്ള വെച്ചുമാറലുകൾക്ക് സാധ്യത ഇല്ല എന്ന് തന്നെ ആണ് സിപിഎം നേതാക്കൾ പറയുന്നത്. ഏഴ് സീറ്റുകൾ ആണ് സിപിഎമ്മിന് നഷ്ടം ആയത്.

സിപിഐക്ക് രണ്ടു സീറ്റും മൂന്നു സീറ്റ് ജനാതിപത്യ കേരള കോൺഗ്രസിനും എൻ സി പി , ജെ ഡി എസ് , കേരള കോൺഗ്രസ്സ് സക്കറിയ വിഭാഗം എന്നിവരുടെ ഓരോ സീറ്റുകളും ജോസ് കെ മണിക്ക് നൽകി ഇരിക്കുന്നത്. സിപിഎം 85 സീറ്റിൽ ആണ് മത്സരിക്കുന്നത്. സിപിഐ 25 സീറ്റിൽ കേരള കോൺഗ്രസ്സ് എം 13 സീറ്റ് അങ്ങനെ ആണ് ഇടതു മുന്നണിയിലെ വലിയ വിഭാഗങ്ങൾ.

You might also like