ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ലൗ ആക്ഷൻ ഡ്രാമയുടെ രണ്ടാം ഷെഡ്യൂൾ പുരോഗമിക്കുന്നത് കളമശ്ശേരിയിൽ ആണ്. ഒരു സ്വാകാര്യ ഫ്‌ളാറ്റ് സമുച്ചയത്തിൽ നടന്ന ചിത്രീകരണ സമയത്താണ് സിനിമ ലോകത്തെ ഞെട്ടിച്ച മോട്ടോർ വാഹന വകുപ്പിന്റെ ക്യാരവാൻ വേട്ട.
പ്രത്യേക സ്‌ക്വാഡ് നടത്തിയ വേട്ടയിൽ മൂന്ന് കാരവാനുകൾ ആണ് ചിത്രീകരണതിനായി എത്തിയിരുന്നത്, മലയാള സൂപ്പർ താരം നിവിൻ പൊളിക്കും തെന്നിന്ത്യൻ സൂപ്പർതാരം നായന്താരാക്കും വേണ്ടി കൊണ്ടുവന്നതാണ് രണ്ട് കാരവാനുകൾ മൂന്നാമത്തേത്, നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസന്റേതും.
മോട്ടോർ വാഹന വകുപ്പിന് ലഭിച്ച രഹസ്യ റിപോർട്ട് പ്രകാരം ആണ് റെയ്ഡ് നടന്നത്, രാത്രി നടന്ന റെയ്ഡിൽ പിടിച്ച മൂന്ന് കാരവാനിൽ ഒന്ന്, തമിഴ്നാട് റെജിസ്ട്രേഷനും മറ്റ് കേരള രജിസ്‌ട്രേഷനും ആയിരുന്നു. തമിഴ്‌നാട് റെജിസ്ട്രേഷൻ നയൻതാരയ്ക്ക് വേണ്ടി എത്തിയത് ആയിരുന്നു. അതിൽ ഒരു വാൻ, 19 സീറ്റ് ഉള്ള ബസ് രൂപ മാറ്റം വരുത്തിയത് ആയിരുന്നു. ഈ വാഹനത്തിന് മാത്രം 135000 രൂപയാണ് ടാക്‌സ് ചുമത്തിയത്.
മറ്റൊരു വാഹനം കാരവാൻ ആയി തന്നെയാണ് രെജിസ്റ്റർ ചെയ്തിരിക്കുന്നത് എങ്കിൽ കൂടിയും സ്വകര്യ രജിസ്‌ട്രേഷൻ ഉള്ള വാഹനം വാടകക്ക് കൊടുത്തതിനാൽ 10000 രൂപ പിഴ ഈടാക്കുക ആയിരുന്നു. തമിഴ്നാട് രജിസ്‌ട്രേഷൻ വാഹനത്തിന് 40000 രൂപ ടാക്‌സും 10000 പിഴയും ചുമത്തി. തമിഴ്‌നാട് വാഹനങ്ങൾ കേരളത്തിൽ വാടകക്ക് ഓടാൻ പാടില്ലാത്തത് കൊണ്ടാണ് പിഴയും ടാക്‌സും ചുമത്തിയത്.
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…
രണ്ടാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കർ. ആദ്യ വാരത്തിലെ ഗംഭീര…
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…