അടിവസ്ത്രത്തിനുള്ളിൽ ഒരു കോടിയുടെ സ്വർണ്ണ മിശ്രിതം; കരിപ്പൂരിൽ കസ്റ്റംസിന് വെട്ടിച്ച് മുങ്ങിയ പത്തൊമ്പതുകാരി പൊലീസിന് മുന്നിൽ കുടുങ്ങി; കാസർഗോഡ് സ്വദേശി ഷഹലയെ പൊക്കിയത് ഇങ്ങനെ..!!
ദുബായിയിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണ്ണം വമ്പൻ പരിശോധന വഴി പോലീസ് പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് ആയിരുന്നു യുവതിയെ പോലീസ് പരിശോധന നടത്തിയത്. 1.884 കിലോ സ്വർണ്ണം മിശ്രിത രൂപത്തിൽ ആക്കി ആയിരുന്നു പത്തൊൻമ്പത് വയസുള്ള കാസർഗോഡ് സ്വദേശി ഷഹല കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
എന്നാൽ കസ്റ്റംസ് പരിശോധനയിൽ രക്ഷപെട്ട യുവതിയെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ പിടികൂടുക ആയിരുന്നു. മൂന്നു പാക്കറ്റുകൾ ആയി വസ്ത്രത്തിൽ ഒളിപ്പിച്ചുവെച്ചാണ് യുവതി സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ആഭ്യന്തര വിപണിയിൽ ഒരു കോടിയോളം വില വരുന്ന സ്വർണം ആണ് പോലീസ് പിടികൂടിയത്. ഞായറാഴ്ച രാത്രി പത്തരയോടെ ദുബായിയിൽ നിന്നും എത്തിയ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ആയിരുന്നു യുവതി കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്.
കസ്റ്റംസ് പരിശോധനക്ക് ശേഷം വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങിയ യുവതിയെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മലപ്പുറം പോലീസ് ജില്ലാ മേധാവി എസ് സുജിത് ദാസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പിടികൂടുക ആയിരുന്നു.
എന്നാൽ കസ്റ്റഡിയിൽ ആയ യുവതിയെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു എങ്കിൽ കൂടിയും അമിതമായ ആത്മധൈര്യമുള്ള പെൺകുട്ടി ഇതിനെയെല്ലാം മറികടക്കുക ആയിരുന്നു. താൻ ഗോൾഡ് കരിയർ ആണോ എന്നോ അല്ലെങ്കിൽ തന്റെ കയ്യിൽ സ്വർണ്ണം ഉണ്ടെന്നോ യുവതി സമ്മതിക്കാൻ തയ്യാറായില്ല.
തുടർന്ന് യുവതിയുടെ ലെഗേജ്ജ് ബോക്സ് അടക്കം പരിശോധന നടത്തി എങ്കിൽ കൂടിയും പൊലീസിന് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് പെൺകുട്ടിയുടെ ദേഹം പരിശോധിച്ചപ്പോൾ ആണ് അടിവസ്ത്രത്തിൽ തുന്നിച്ചേർത്ത മൂന്നു പാക്കറ്റുകളിൽ ആയി സ്വർണ്ണം കണ്ടെത്തിയത്. ഇപ്പോൾ യുവതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.