പ്രണയം നിരസിക്കുമ്പോൾ ഉള്ള കൊലകളുടെ എണ്ണം നമ്മുടെ നാട്ടിൽ ഇപ്പോൾ ദിനംപ്രതി കൂടി വരുകയാണ്. ഞെട്ടിക്കുന്ന കൊലപാതകം കേരളത്തിൽ ഈ ഇടക്ക് രണ്ടെണ്ണം നടന്നപ്പോൾ ഇപ്പോൾ അതിലേറെ ക്രൂരമായി നടന്നിരിക്കുന്നത് കർണാടകയിൽ ആണ്.
കർണാടകയിലെ റായ്‌ച്ചൂരിലെ മാണിക് പ്രഭുലെ ഔട്ടി ക്ഷേത്രത്തിന്റെ സമീപത്ത് നിന്നുമാണ് 23 കാരിയായ എൻജിനീയറിങ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്.
പെണ്കുട്ടിയുടെ കോളേജ് സുഹൃത്ത് സുദർശൻ യാദവ് എന്ന യുവാവിനെ കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 13 മുതൽ ആണ് യുവതിയെ കാണാതെ ആയത്. ഊർജിതമായ അന്വേഷണത്തിന് ഒടുവിൽ ആണ് സുദര്ശന്റെ അച്ഛന്റെ ഉടമസ്ഥതയിൽ ഉള്ള ഫാമിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
തന്റെ മരണത്തിൽ മറ്റാർക്കും പങ്കില്ല എന്ന ആത്മഹത്യ കുറിപ്പ് ലഭിച്ചിരുന്നു എങ്കിലും, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടി നിരന്തരം പീഡനത്തിന് ഇരയായി എന്ന് കണ്ടെത്തുക ആയിരുന്നു.
പെണ്കുട്ടിയെ പീഡിപ്പിച്ച ശേഷം, തീ കൊളുത്തി കത്തിക്കുക ആയിരുന്നു തുടർന്ന്, ആത്മഹത്യ ആണെന്ന് വരുത്തി തീർക്കാൻ പെണ്കുട്ടിയെ മരത്തിൽ കെട്ടി തൂക്കുക ആയിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…