കാസർകോട്; മുള്ളൻ പന്നിയെ പിടിക്കാൻ ഗുഹയിൽ കേറിയ യുവാവ് ശ്വാസംമുട്ടി മരിച്ചു…!!
രാവിലെ മുതൽ ഫയർ ഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ എല്ലാ രക്ഷാപ്രവർത്തനങ്ങളും വിഫലം. മുള്ളൻ പന്നിയെ പിടിക്കാൻ ഗുഹയിൽ ഓടിക്കേറിയ യുവാവിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. നിരവധി ഓക്സിജൻ ടാങ്കുകൾ കൊണ്ടുവന്ന രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചുവെങ്കിലും രക്ഷാപ്രവർത്തകർക്ക് ഗുഹക്ക് ഉള്ളിൽ കയറാൻ കഴിയാത്തത് വലിയ പ്രശ്നമായി ഇപ്പോഴും തുടരുകയാണ്.
മണ്ണ് മൂടിയ നിലയിൽ ആണ് മരിച്ച രമേശ്, രമേശിന്റെ അരയുടെ താഴേക്ക് പൂർണ്ണമായും മണ്ണ് മൂടി, ഗുഹയുടെ പ്രവേശന കവാടത്തിന് ഒന്നേകാൽ മീറ്ററോളം വ്യസമുണ്ടെങ്കിലും അകത്തേക്ക് പോകും തോറും ഗുഹയുടെ വ്യാസം കുറഞ്ഞു വരും, രമേശ് കുടുംങ്ങി കിടക്കുന്ന ഭാഗത്ത് ഒരാൾക്ക് നിൽക്കാനുള്ള സ്ഥലം മാത്രമാണ് ഉള്ളത്, എങ്ങനെ രമേശിനെ പുറത്തെടുക്കും എന്നത് ആശയക്കുഴപ്പം ശൃഷ്ടിച്ചിരിക്കുകയാണ്. കാരണം, ഗുഹയുടെ നില അതീവ ഗുരുതരമാണ്. ഇപ്പോൾ എന്ത് സംഭവിക്കും എന്ന് അറിയാത്തത് കൊണ്ട് ഏറെ ജാഗ്രതയോടെ ആണ് ഫയർ ഫോഴ്സ് പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്നത്. ഇന്നലെ രാത്രിയിൽ ആണ് രമേശും സുഹൃത്താക്കളും പന്നിയെ പിടിക്കാൻ ഗുഹയിൽ കയറിയത്, ഗുഹയുടെ വ്യാസം കുറവായത് മൂലം എല്ലാവർക്കും കയറാൻ സാധിച്ചിരുന്നില്ല, ഏറെ കഴിഞ്ഞിട്ടും രമേശിനെ കാണാതെ ആയപ്പോൾ സുഹൃത്തുക്കൾ ഗുഹയിൽ കയറാൻ ശ്രമിച്ചു എങ്കിലും ശ്വാസ തടസ്സം മൂലം പിന്മാറുകയായിരുന്നു. പിന്നീട് നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷ പ്രവർത്തനം നടത്തി എങ്കിലും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.