കയ്യും കാലും കൊത്തീട്ടാണെങ്കിലും എനിക്ക് തന്നാ ഞാന്‍ നോക്കുമായിരുന്നല്ലോ; കൃപേഷിന്റെ അമ്മയുടെ വിലാപത്തിന് മുന്നില്‍ നെഞ്ച് പൊട്ടി നാട്..!!

95

കാസർകോട്; ഇന്ന് എല്ലാവരും മൗനത്തിൽ ആണ്, രണ്ട് ജീവനുകൾ ആണ് വടിവാൾ പിടിയിൽ പിടഞ്ഞു വീണു മരിച്ചത്.രണ്ട് യൂത് കോണ്ഗ്രസ്സ് പ്രവർത്തകർ. ഒരാൾ കൃപേഷ്, ഒരാൾ ശരത് ലാൽ. തകർന്നത് ഓലപ്പുറയിൽ താമസിക്കുന്ന കുറച്ചു ജീവനുകളുടെ അത്താണികൾ, കൃപേഷിന്റെ അച്ഛൻ സിപിഎം അനുഭാവി ആണ്. എന്നിട്ടും അവർ അവനെ കൊന്നു എന്ന് ആ അച്ഛൻ വിലപിക്കുന്നു.

കൃപേഷിന്റെ അമ്മയുടെ കരച്ചിലിന്റെ മുന്നിൽ രാഷ്ട്രീയ നേതാക്കളും നാടും ബന്ധുക്കളും എല്ലാം തകർന്ന് വീണു. കയ്യും കാലും കൊത്തിട്ട് തന്നായിരുന്നു എങ്കിലും ഞാൻ നോക്കില്ലായിരുന്നോ, എന്നാണ് അമ്മ ചോദിക്കുന്നത്.

കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പറയുന്നത്. കൃപേഷിന് വധഭീഷണി ഉണ്ടായിരുന്നു. സിപിഎം നേതാക്കളായ പീതാംബരനും വത്സനും കൊലപാതകത്തില്‍ പങ്കുള്ളതായി സംശയിക്കുന്നുവെന്നും കൃഷ്ണന്‍ ആരോപിച്ചു.

മേല്‍ക്കൂര ഓല മേഞ്ഞ ഒറ്റമുറി വീട്ടിലാണ് കൃപേഷും അച്ഛന്‍ കൃഷ്ണനും അമ്മ ബാലാമണിയും സഹോദരിമാരായ കൃപയും കൃഷ്ണപ്രിയയും കഴിഞ്ഞിരുന്നത്. ഈ വീടിന്റെ ഏക പ്രതീക്ഷയായിരുന്നു പത്തൊമ്പത് കാരനായ കൃപേഷ്. കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തെതുടര്‍ന്ന് കൃപേഷിന്റെ ജീവന് ഭീഷണിയുണ്ടായിരുന്നു. അതിനാല്‍ കുറച്ചുനാളായി വീട്ടില്‍നിന്നു മാറിയാണു താമസിച്ചിരുന്നത്.

You might also like