തൊടുപുഴയിൽ അമ്മയുടെ കാമുകന്റെ ക്രൂര മർദനത്തിന് ശേഷം മരണത്തിന് കീഴടങ്ങിയ ഏഴു വയസുകാരന്റെ മരണത്തിന് ശേഷം, അമ്മയുടെ കാമുകന്റെ മർദനത്തിന് ഇരയായി എട്ട് വയസ്സുള്ള പെണ്കുട്ടികൂടി.
ഉപ്പുതറ പത്തേക്കർ കുന്നേൽ അനീഷിനെയാണ് പോലീസ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന യുവതി അനീഷുമായി അടുപ്പത്തിൽ ആകുക ആയിരുന്നു.
തുടർന്ന് വീട്ടിൽ നിത്യ സന്ദർശകനായ അനീഷ്, എന്നാൽ അനീഷ് എത്തുന്നത് എതിർത്ത കുട്ടിയെ ചൂരൽ വടികൊണ്ട് ക്രൂരമായി അനീഷ് മര്ദിക്കുക ആയിരുന്നു.
അമ്മയുടെ മുന്നിൽ വെച്ച് കുട്ടിയെ ക്രൂരമായി മർദ്ദിച്ചിട്ടും അമ്മ തടയാൻ ശ്രമിച്ചില്ല. തുടർന്ന് കുട്ടി, വല്യമ്മയെ വിവരം അറിയുക്കുകയും തുടർന്ന് പോലിസിൽ പരാതി നൽകുകയും ആയിരുന്നു.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുട്ടിയെ വൈദ്യ പരിശോധന നടത്തിയ ശേഷം ജുവൈനൽ ആക്ട് പ്രകാരം കേസ് ചുമത്തി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുക ആയിരുന്നു.
തളർവാദം പിടിച്ച് കിടപ്പിൽ ആയതിനെ തുടർന്നാണ് യുവതി ഭർത്താവിനെ ഉപേക്ഷിച്ചു മാറി താമസിച്ചത്. ഇയാൾ ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ്. യുവതിയും അനീഷുമായുള്ള ബന്ധത്തിൽ ഭർത്താവിന്റെ വീട്ടുകാർ അസ്വസ്ഥരായിരുന്നു. ഇത് സംബന്ധിച്ച് ഇവരും യുവതിയുമായി പലതവണ വഴക്കുണ്ടാവുകയും ചെയ്തിരുന്നു . സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…