എന്തോ കുറച്ചു കാലമായി കേരള സർക്കാരിന് അത്ര നല്ല കാലമല്ല, പ്രളയത്തിൽ നിന്നും കരകയറിയെ കേരള സർക്കാർ നേരിടേണ്ടി വന്ന വലിയ വിഷയം ശബരിമല ആയിരുന്നു. പ്രളയക്കെടുതി നേരിടാൻ സർക്കാർ പല വഴികൾ തേടുമ്പോൾ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡിസ് (RGIDS) നടത്തിയ പഠന റിപ്പോർട്ട് ആണ് ഇപ്പോൾ സർക്കാരിന് തലവേദന ആകുന്നത്.
ഓഗസ്റ്റിൽ കേരളത്തിൽ അങ്ങോളമിങ്ങോളം പെയ്ത മഴയിൽ അതിൽ ഉണ്ടായ ദുരിതത്തിന് പ്രധാന കാരണം കേരള സർക്കാർ തന്നെയാണ് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. സർക്കാരിന് എതിരെ ഉയർന്ന് വരുന്ന പ്രതിപക്ഷ ആരോപണങ്ങൾ ശെരി വെക്കുന്നതാണ് ഈ റിപ്പോർട്ട്, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ ബോർഡും, സ്കൈമേറ്റ് എന്നിവർ നടത്തിയ മുൻകരുതൽ സർക്കാർ വലിയ രീതിയിൽ മുഖവിലക്ക് എടുത്തില്ല എന്നും ജനങ്ങൾക്ക് മുൻകരുതൽ നൽകുന്നതിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും വലിയ വീഴ്ച വന്നു എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
മറ്റൊരു വലിയ വീഴ്ചയായി ചൂണ്ടിക്കാട്ടുണ്ട് അണക്കെട്ടുകൾ വലിയ പേമാരിയും മഴയും മുന്നിൽ കണ്ട് തുറന്ന് വിടാതെ അവസാനം വരെ നോക്കി നിൽക്കുകയും എല്ലാ അണക്കെട്ടുകളും ഒരേ സമയം തുറന്ന് വിട്ടതും അണക്കെട്ടുകളിൽ അടിഞ്ഞു കൂടിയ ചളിയും മാലിന്യങ്ങളും വേണ്ട സമയത്ത് ഒഴുവാക്കുന്നതിൽ വേണ്ടത്ര കാര്യക്ഷമമായി പ്രവർത്തിച്ചില്ല എന്നതുമാണ്.
തോമസ് വർഗീസ്, അഡീഷണൽ ചീഫ് സെക്രട്ടറി മൈക്കിൾ വേദ ശിരോമണി, ഡോ ഉമ്മൻ വി ഉമ്മൻ, ജോണ് മത്തായി, മുഹമ്മദലി റാവുത്തർ എന്നിവർ അടങ്ങുന്ന സമിതിയുടെ പഠന റിപോർട്ട് പ്രകാരം, കേന്ദ്ര ജല കമ്മീഷൻ കർശനമായി പാലിക്കാൻ പറയുന്ന എമർജൻസി പ്ലാൻ, ഓപ്പറേഷൻ മാനുവൽ എന്നിവ സംസ്ഥാനത്തെ ഒരു ഡാമിനും ഇല്ലായിരുന്നു എന്നും തണ്ണീർമുക്കം ബണ്ടു, തോട്ടപ്പള്ളി സ്പിൽ വേ എന്നിവ വേണ്ട സമയത്ത് തുറന്ന് വിടുന്നതിൽ സർക്കാരിന്റെയും ഉദ്യോഗസ്ഥർക്കും വീഴ്ച വന്നു എന്നുമാണ്, തണ്ണീർമുക്കം ബണ്ട് പെട്ടന്ന് തുറന്നത് മൂലം വൈക്കം ചേർത്തല എന്നീ സ്ഥലങ്ങൾ പൂർണമായും വെള്ളത്തിന് അടിയിൽ ആയി.
RGIDS നൽകുന്ന ഈ റിപ്പോർട്ട് സർക്കാരിന് വലിയ തിരിച്ചടി നൽകും എന്നാണ് സൂചനകൾ നൽകുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…