കാലം മാറുന്തോറും അതിന് അനുസരിച്ച് മാറണം, ഇന്നത്തെ കുട്ടികൾക്ക് ലഭിക്കേണ്ടത് മൊബൈൽ ഫോണോ കളിപ്പാട്ടങ്ങളോ ഒന്നും അല്ല, സ്വയം രക്ഷക്കായി അറിയേണ്ട അഭ്യാസ മുറകൾ തന്നെയാണ്.
പതിനഞ്ചു കാരിയായ പെണ്കുട്ടിയെ കയറി പിടിച്ച് പീടിക്കാൻ ശ്രമിച്ച പ്രതിക്ക് കിട്ടിയത് മുട്ടൻ പണി തന്നെ ആയിരുന്നു. യുവാവിനെ കുട്ടി ഇടിച്ചു വീഴ്ത്തുക ആയിരുന്നു. രാമങ്കരി പഞ്ചായത്ത് മാമ്പുഴക്കരി ബ്ലോക്ക് നമ്പര്‍ രണ്ടില്‍ സനീഷ് കുമാറിനെയാണ് (35) പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ ആണ്,
പെണ്കുട്ടിയുടെ അച്ഛന്റെ സുഹൃത്ത് ആയിരുന്നു സനീഷ് കുമാർ എന്ന യുവാവ്, അച്ഛന് ഒപ്പം വീട്ടിൽ എത്തിയിരുന്ന സനീഷ് അടുപ്പം ഉണ്ടാക്കി എടുക്കുക ആയിരുന്നു. തുടർന്ന് പെണ്കുട്ടിയെ വീട്ടിലേക്ക് ക്ഷണിക്കുകയും ആരും ഇല്ലാത്ത സനീഷിന്റെ വീട്ടിൽ എത്തിയ പെണ്കുട്ടിയെ വീടിന് ഉള്ളിൽ എത്തിച്ച് പീഡിപ്പിക്കാൻ ആണ് ശ്രമം നടത്തിയത്. എന്നാൽ കുങ്ഫു അഭ്യാസി ആയിരുന്നു കുട്ടി സനീഷിന്റെ ഇടിച്ച് വീഴ്ത്തുക ആയിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു സംഭവം, ഈ സംഭവത്തിന് ശേഷം പെണ്കുട്ടിയുടെ ഫോട്ടോ കൈവശം ഉണ്ട് എന്നുള്ള ഭീഷണിയുമായി പ്രതി വീണ്ടും സമീപിച്ചപ്പോൾ, കുടുംബം പോലിസിൽ പരാതി നൽകുക ആയിരുന്നു. തുടർന്ന് പ്രതിയെ പോലീസ് അന്വേഷിച്ച് കണ്ടെത്തി അറസ്റ് ചെയ്തു. പ്രതി ഇപ്പോൾ റിമാന്റിൽ ആണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…