കൊടുങ്ങല്ലൂർ: യുവതിയും രണ്ടര വയസ്സുള്ള മകനും പൊള്ളലേറ്റ് മരിച്ചു. വാടക വീട്ടില്‍ താമസിച്ചിരുന്ന എടവനക്കാട് നായരമ്പലം നെടുങ്ങാട് വട്ടത്തറ നാദിര്‍ഷായുടെ ഭാര്യ കൃഷ്ണ(27), മകന്‍ നദാല്‍(2) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്.
കൊടുങ്ങല്ലൂര്‍ സിഐ ഓഫീസിന് സമീപമാണ് ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ബുധനാഴ്ച പുലര്‍ച്ചെ 4.30ടെയാണ് സംഭവം. ഈ സമയം കൃഷ്ണയുടെ അമ്മ ലത സാജന്‍ മാത്രമാണ് ഇവര്‍ക്കൊപ്പം വീട്ടിലുണ്ടായിരുന്നത്. ഇവർക്ക് പരിക്കുകൾ ഒന്നും ഇല്ല.
കൃഷ്ണയുടെ അമ്മ ലത ദേശിയ സമ്പാദ്യപദ്ധതി ഏജന്റ് ആയിരുന്നു, ഇതിലെ പണമിടപാടുമായി ബന്ധപ്പെട്ട് മതിലകം ബോക്ക് ഡെവലപ്‌മെന്റ് ഓഫിസർ ലതക്ക് എതിരെ കഴിഞ്ഞ ദിവസം നിയമ നടപടികൾ സ്വീകരിച്ചിരുന്നു.
ലത കഴിഞ്ഞ ദിവസം മറ്റൊരാളെ കൊണ്ട് കൊടുങ്ങല്ലൂരിലെ പെട്രോൾ പമ്പിൽ നിന്ന് നാല് ലിറ്റർ പെട്രോൾ വാങ്ങി വീട്ടിൽ സൂക്ഷിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്, ഈ പെട്രോൾ ഉപയോഗിച്ച് ആണ് കൃഷ്ണയും മകനും തീ കൊളുത്തിയത് എന്നാണ് പ്രാഥമിക നിഗമനം.
തീയും പുകയും പടന്ന വീട്ടിൽ നിന്നും ലത ഫോൺ വിളിച്ചതിനെ തുടർന്ന് അഗ്നിശമന സേന എത്തിയാണ് എല്ലാവരെയും പുറത്ത് എത്തിച്ചത്. തുടർന്ന് കൃഷ്ണയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു, മകൻ ഒരു മണിക്കൂറിന് ശേഷമാണ് മരിച്ചത്.
കൃഷ്ണ വീടിന്റെ അടുക്കളയിലും മകൻ നദാൽ വീട്ടിലെ ബെഡ്റൂമിലും ആണ് പൊള്ളൽ ഏറ്റുകിടന്നിരുന്നത്.
എറണാകുളത്ത് സ്വകര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന കൃഷ്ണയുടെ ഭർത്താവ് നാദിർഷ നായരമ്പത്ത് വീടുപണി നടക്കുന്നത് കൊണ്ട് ഇടക്ക് മാത്രമേ കൊടുങ്ങല്ലൂർ എതിയിരുന്നുള്ളൂ, അസ്വാഭാവികത മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…