പരസ്പര സമ്മതത്തോടെ പങ്കാളികളെ പങ്കുവെച്ചാൽ കേസെടുക്കാൻ കഴിയില്ല; കോട്ടയം ജില്ലാ പോലീസ് മേധാവി ഡി. ശില്പ പറയുന്നു..!!

2,120

കോട്ടയം കറുകച്ചാലിൽ പരസ്പരം കൈമാറൽ സംഭവത്തിൽ കേസ് എടുക്കാൻ കഴിഞ്ഞത് യുവതിയുടെ സമ്മതം ഇല്ലാത്ത കിടക്ക പങ്കിടൽ നടന്നത് കൊണ്ടാണ്.

എന്നാൽ ഇതേ സംഭവങ്ങൾ പരസ്പര സമ്മതത്തോടെ നടന്നാൽ കേസ് എടുക്കാൻ സാധിക്കില്ല എന്നാണ് പോലീസ് അധികാരികൾ പറയുന്നത്.

ഉഭയ കക്ഷി സമ്മതത്തോടെ പങ്കാളികളെ പരസ്പരം കൈമാറുന്നത് എങ്കിൽ ഇടപെടാൻ കഴിയില്ല എന്നാണ് കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പ പറയുന്നു. പങ്കാളിലെ പരസ്പരം കൈമാറുന്ന കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ ആണ് പോലീസ് മേധാവിയുടെ പ്രതികരണം.

രണ്ടു പങ്കാളികളും പരസ്പര സമ്മതത്തോടെയാണ് പങ്കാളികളെ കൈമാറുന്നത് എങ്കിൽ അത് നിയമം അനുസരിച്ച് ഒരു കുറ്റമായി കാണാൻ കഴിയില്ല. ഇതിൽ കേസെടുത്താൽ അത് സദാചാര പോലീസിംഗ് ആയിരിക്കും എന്നും പറയുന്നു.

പരാതി ലഭിച്ചാൽ മാത്രമേ കേസ് എടുക്കാൻ സാധിക്കുകയുള്ളൂ അല്ലെങ്കിൽ നിയമപരമായി തിരിച്ചടി നേരിടേണ്ടി വരും എന്നും ശില്പ പറയുന്നു. എന്നാൽ ചങ്ങനാശേരി സംഭവത്തിൽ യുവതിയുടെ കൃത്യമായ പരാതി ഉണ്ട്. സമ്മതം ഇല്ലാതെ ആണ് പങ്കാളിയെ കൈമാറിയത്.

ഇത് റെ പ്പായി ആണ് കാണുന്നത്. ഈ രീതിയിൽ ഉള്ള പരാതി ലഭിച്ചാൽ കേസ് എടുക്കാൻ കഴിയും. പങ്കാളിയെ സമ്മതം ഇല്ലാതെ നിർബന്ധിച്ചു കിടപ്പറ പങ്കുവെപ്പിച്ചതോടെ ബ ലാ ത്സം ഗ കേ സ് ആയി ആണ് ഇപ്പോൾ ചുമത്തി ഇരിക്കുന്നത്.

ഭർത്താവ് ഭാര്യയുടെ സമ്മതം ഇല്ലാതെ നിർബന്ധിച്ച് നിശാ പാർട്ടികളിൽ കൂട്ടിക്കൊണ്ടു പോകുകയും അവിടെ ഭാര്യയുടെ സമ്മതം ഇല്ലാതെ മറ്റുള്ളവർക്കായി പങ്കു വെച്ചതും ആണ് കേസ്.

ഇത്തരത്തിൽ പങ്കാളികളെ പങ്കുവെക്കുന്ന നിരവധി സംഘങ്ങൾ കേരളത്തിൽ ഉണ്ട്. ഇരയാകുന്ന സ്ത്രീകളിൽ ഭൂരിഭാഗവും ഭർത്താവിൽ ഉള്ള ഭയം മൂലം പരാതി നൽകാത്തതുകൊണ്ട് കേസെടുക്കാൻ കഴിയാത്ത അവസ്ഥ ആണ് ഉള്ളത്.

You might also like