ബസ്സ് സ്കൂട്ടർ യാത്രക്കാരിക്ക് മുകളിൽ ഇരച്ചു കയറി; പറക്കമുറ്റാത്ത 3 കുട്ടികളെ അനാഥരാക്കി സരിത യാത്രയായി..!!

66

നിലമ്പൂർ കാട്ടുമുണ്ട കമ്പനിപ്പടിയിൽ ആണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. ഓട്ടത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് ഇന്റെസ്ട്രിയൽ സ്ഥാപനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു, ബസ് അപകടത്തിൽ നിരവധിപേർക്ക് പരിക്കുകൾ ഏൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തു.

പറക്കമുറ്റാത്ത മൂന്ന് കുട്ടികളുടെ അമ്മയും ഭർത്താവുമായി പിരിഞ്ഞു ഒറ്റമുറി വാടക വീട്ടിൽ താമസിക്കുന്ന സരിതയാണ് മരണപ്പെട്ടത്.

മൂത്തമകൻ ശിവനേഷ് നിലമ്പൂർ മന്നം സ്മാരക എൻഎസ്എസ് എച്ച്എസ്എസിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. മകൾ സുനിത ഏഴിലും ഇളയ മകൻ ശക്തിമൂർത്തി അഞ്ചിലും നിലമ്പൂർ ഗവ. മാനവേദൻ എച്ച്എസ്എസിൽ പഠിക്കുന്നു. ദാരിദ്യത്തിന്റെ പടുകുഴിയിലും കുട്ടികളെ പോറ്റുന്നതിനായി എല്ലുമുറിയെ പണി എടുക്കാൻ ഒരു മടിയിൽ ഇല്ലാത്ത ആൾ ആണ് സരിത എന്ന് അയൽവാസികൾ പറയുന്നു.

പോസ്റ്റുമോർട്ടത്തിന് ശേഷം പൊതു ദർശനത്തിന് സരിതയെ കൊണ്ടുവന്നപ്പോൾ കുട്ടികളുടെ കൂട്ടക്കരച്ചിൽ കണ്ട ജനങ്ങളും നാട്ടുകാരുടെയും ഹൃദയം തകർന്നു.

നിലമ്പൂരിന് സമീപം കെ.എസ്.ആർ.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ചാണ് സ്കൂട്ടർ യാത്രക്കാരി നിലമ്പൂർ മുതുകാട് സ്വദേശി സരിതയാണ് മരിച്ചത്. സ്കൂട്ടറിൽ നിന്ന് വീണ സരിതയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. നിലമ്പൂരിന് സമീപം കമ്പനിപടിയിലാണ് സംഭവം.

You might also like