പ്രശസ്ത നാടക നടനും സിനിമ താരവുമായ കെടിഎസ് പടന്നയിൽ അന്തരിച്ചു. 88 വയസായിരുന്നു.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കടവന്ത്ര രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം. കെടി സുബ്രഹ്മണ്യൻ പടന്നയിൽ എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്.
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ വീട്ടിലെ സാമ്പത്തിക പരാധീനതകളെ തുടർന്നാണ് പടന്നയിൽ നാടകവേദികളിലെത്തുന്നത്.
പിന്നീട് അഭിനയരംഗത്ത് പ്രശസ്തനായതോടെ സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുകയായിരുന്നു. സിനിമാ നടനായിരിക്കുമ്പോഴും തൃപ്പൂണിത്തുറ കണ്ണംകുളങ്ങരയിൽ കെടിഎസ് പടന്ന ചെറിയ പെട്ടിക്കട നടത്തിവന്നിരുന്നു. ഇന്നും ആ കടഉണ്ട്.
ആദ്യത്തെ കണ്മണി, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, കുഞ്ഞിരാമായണം, അനിയൻ ബാവ ചേട്ടൻ ബാവ, അമർ അക്ബർ അന്തോണി, തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…