പ്രമുഖ ബിജെപി നേതാവും മിസോറാം ഗർവർണരുമായ കുമ്മനം രാജശേഖരൻ. ഇനി മുതൽ ഡോക്ടർ കുമ്മനം രാജശേഖരൻ ആയിരിക്കും. മലയാളികളിൽ ഒട്ടറെ ട്രോളുകൾ ഏറ്റവാങ്ങിയിട്ടുള്ള കുമ്മനത്തിന് രാജസ്ഥാനിലെ ശ്രീ ജഗദീഷ് പ്രസാദ് ജബർമൽ തിബ്രേവാല സർവ്വകലാശാലയാണ് ഡിലിറ്റ് ബിരുദം നൽകി ആദരിക്കുന്നത്. സാമൂഹിക, സാംസ‌്കാരിക, ആധ്യാത്മിക രംഗങ്ങളിൽ നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് കുമ്മനത്തിന് ഡിലിറ്റ് ബിരുദം നൽകാൻ തീരുമാനിച്ചതെന്ന് സർവ്വകലാശാലയുടെ മേൽനോട്ടമുള്ള രാജസ്ഥാനി സേവാ സംഘിന്റെ ചെയർപേഴ്സൺ ഡോ. വിനോദ് തിബ്രേവാല വ്യക്തമാക്കി. അടുത്ത വർഷം ഫെബ്രുവരിയിൽ സർവ്വകലാശാല കാമ്പസിൽ വച്ച് നടക്കുന്ന ചടങ്ങിൽ കുമ്മനം രാജശേഖരന് ഡിലിറ്റ് ബിരുദം നൽകും. ഗവർണർ വസതിയിൽ നിന്നുള്ള ഔദ്യോഗിക വാർത്ത കുറിപ്പിൽ ആണ് ഈ വിവരം അറിയിച്ചത്.
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…
രണ്ടാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കർ. ആദ്യ വാരത്തിലെ ഗംഭീര…
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…