Malayali Special

പുലർച്ചെ 2മണിക്ക് പ്രായപൂർത്തിയാകാത്ത പെണ്കുട്ടികളെ വീട്ടിൽ നിന്നും ഇറക്കി മയക്കുമരുന്ന് നൽകി പീഡിപ്പിക്കാൻ ശ്രമം; സംഭവം കൊച്ചിയിൽ..!!

ഞെട്ടിക്കുന്ന കൊലകളുടെയും പീഡനങ്ങളുടെയും നാടായി മാറുകയാണ് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടായ കേരളം. അതിന് മറ്റൊരു വാർത്ത കൂടി എത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം അതിരാവിലെ 2 മണിക്കാണ് പ്രതികൾ പ്രായപൂർത്തി ആകാത്ത പെണ്കുട്ടികളുടെ വീടിന് സമീപം എത്തി, കുട്ടികളുടെ വീട്ടിൽ നിന്നും ഇറക്കി, കൊച്ചി കുഴുപ്പിള്ളി ബീച്ചിൽ കൊണ്ട് പോകുകയും മദ്യവും മയക്കുമരുന്നും നൽകുകയും ചെയ്തത്.

തുടർന്ന്, ഉന്മാദത്തിൽ ആയ കുട്ടികളുടെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ, കുട്ടികൾ പ്രതിരോധിക്കുക ആയിരുന്നു, ആ സമയം പെട്രോളിംഗിന് എത്തിയ പോലീസിനെ കണ്ട് പ്രതികളും പെണ്കുട്ടികളും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ആയിരുന്നു.

തുടർന്ന്, പെണ്കുട്ടികളിൽ ഒരാൾ, തന്റെ ആൺ സുഹൃത്തിനെ വിളിക്കുകയും വിവരങ്ങൾ ധരിപ്പിക്കുകയും ആയിരുന്നു. തുടർന്ന്, പെൻകുട്ടിയുടെ അടുത്ത് എത്തി വിവരങ്ങൾ അന്വേഷിച്ചപ്പോൾ, തനിക്ക് ഒപ്പം മറ്റ് രണ്ട് പേരുകൂടി ഉണ്ടായിരുന്നു എന്നും അവരെ കാണാൻ ഇല്ല എന്നും അവർ കടലിൽ ചാടി കാണും എന്നും പോലീസിനെ അറിയിക്കുന്നത്. തുടർന്ന് പോലീസ് തിരച്ചലിൽ ഇരുവരെയും കുട്ടിക്കാടിന്റെ ഉള്ളിൽ നിന്നും കണ്ടത്തുക ആയിരുന്നു.

പ്രായ പൂർത്തി ആകാത്ത ബാലികമാരെ വീട്ടിൽ നിന്നും ഇറക്കി കൊണ്ടുപോയ പ്രതികൾ മദ്യം മയക്കുമരുന്ന് മാഫിയയിൽ പെട്ടവർ ആണെന്ന് മനസിലാക്കുകയും ബാലികമാരെ തട്ടിക്കൊണ്ടു പോയ കേസിൽ ഇവരെ പോസ്കോ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. കുഴുപ്പിള്ളി ബീച്ചിൽ വടേപറമ്പിൽ വിഷ്ണു (25), എടവനക്കാട് മായബസാർ കറുത്താട്ടി നജ്മൽ (26), കുഴിപ്പിള്ളി നികത്തുതറ ഷിജിൻ (29) എന്നിവരെയാണ്‌ പോലീസ് അറസ്റ്റ് ചെയ്തത്.

ബാലികമാരെ ലഹരി നൽകി പീഡിപ്പിച്ച ശേഷം, നഗ്ന വീഡിയോ പകർത്തി, ഭീഷണിപ്പെടുത്തി ലഹരി മരുന്നുകൾ വിൽപന നടത്താൻ ആയിരുന്നു സംഘം പ്ലാൻ ചെയ്തിരുന്നത്. ഷിജിലിന്റെ വീട്ടില്‍നിന്നു പോലീസ് കഞ്ചാവു പിടിച്ചെടുത്തിട്ടുണ്ട്. വിഷ്ണുവും നജ്മലും അടുത്തിടെ കുഴുപ്പിള്ളി ബീച്ചില്‍ നടന്ന ഗജേന്ദ്രന്‍ വധക്കേസിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

കുഴിപ്പള്ളി സ്വദേശിനികളായ സ്‌നേഹ, വിസ്മയ എന്നിവരെയാണ് കാണാതായത്. നാട്ടുകാരും കോസ്റ്റല്‍ പൊലീസും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ പിന്നീട് പെണ്‍കുട്ടികളെ കണ്ടെത്തിയിരുന്നു. സൗഹൃദം നടിച്ചു പെണ്‍കുട്ടികളെ കടത്താന്‍ ശ്രമിക്കുകയായിരുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago