സ്വർണ്ണ കടത്ത് കേസിൽ വയലിനിസ്റ് ബാലഭാസ്കറിനോട് അടുത്ത ബന്ധം പുലർത്തിയിരുന്നവരെ പോലീസ് കസ്റ്റഡിയിൽ ആയതോടെയാണ് ബാലഭാസ്കറിനെയും കുടുംബത്തിനെയും എതിരെ വ്യാപകമായ വാർത്തകൾ എത്തി തുടങ്ങിയത്.
പ്രകാശ് തമ്പിയും വിഷ്ണുവും ഒന്നോ രണ്ടോ പരിപാടികൾ മാത്രമാണ് ബാലഭാസ്കറിന്റെ കോ ഓർഡിനെറ്റ് ചെയ്തിട്ടുള്ളത് എന്നും അതിനുള്ള പ്രതിഫലം അന്നേ തന്നെ നൽകി എന്നും പോസ്റ്റിൽ ലക്ഷ്‍മി കുറിച്ചിരുന്നു.
ബാലഭാസ്കറിന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ഇട്ടത് താൻ അല്ല എന്നായിരുന്നു ആദ്യം ലക്ഷ്മി ന്യൂസ്18 കേരളയ്ക്ക് നൽകിയ വിവരം, എന്നാൽ പിന്നീട് ബാലഭാസ്കർ തന്നെ ഏൽപ്പിച്ച കൊച്ചിയിൽ ഉള്ള ഏജൻസി താൻ നിർദ്ദേശിച്ച പ്രകാരം പോസ്റ്റ് ചെയ്തത് എന്നാണ് പിന്നീട് വെളിപ്പെടുത്തിയത്. എന്നാൽ ആധികാരികമായ വാർത്ത ഇതുവരെ എത്തിയിട്ടില്ല.
അതുപോലെ തന്നെ കഴിഞ്ഞ വർഷം സെപ്റ്റംബർ 24ന് ആയിരുന്നു തൃശൂർ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞു മടങ്ങിയ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുകയും മകൾ തേജസ്വനി ബാലയും ബാലഭാസ്കറും മരണം അടയുകയും ആയിരുന്നു.
ഈ സമയത്ത് വാഹനത്തിൽ ഉണ്ടായിരുന്ന ഭാര്യ ലക്ഷ്മിയുടെ കൈവശം ഉണ്ടായിരുന്ന സ്വർണ്ണത്തെ കുറിച്ചാണ് ബന്ധു സംശയം പ്രകടിപ്പിച്ചത്, തുടർന്ന് പല മാധ്യമങ്ങളും ലക്ഷ്മിക്ക് സ്വർണ്ണ കടത്ത് കേസിൽ ബന്ധം ഉള്ള രീതിയിൽ വാർത്ത നൽകിയത്.
എന്നാൽ, തന്റെ കൈവശം സ്വർണ്ണം ഉണ്ടായിരുന്നു എന്നുള്ളത് സത്യം ആണെന്നും അത് തന്റെയും മകളുടെയും ആണെന്നും യാത്രയിൽ ഒരു സമയത്തും അസ്വാഭാവികത ഉണ്ടായതായി തോന്നിയില്ല എന്നും ലക്ഷ്മി പ്രമുഖ മാധ്യമത്തിനോട് വെളിപ്പെടുത്തൽ നടത്തിയത്.
2018 സെപ്റ്റംബർ 25-ന് തിരുവനന്തപുരം പള്ളിപ്പുറത്ത് ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‌കർ ഒക്ടോബർ രണ്ടിന് പുലർച്ചെ മരണത്തിന് കീഴടങ്ങി. മകൾ തേജസ്വിനി അപകട സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ ഭാര്യ ലക്ഷ്മി നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…