ഇടുക്കിയിൽ മുലപ്പാൽ കുടുങ്ങി നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയും മൂത്തമകനും കിണറ്റിൽ ചാടി ജീവനൊടുക്കി. ഉപ്പുതറ പഞ്ചായത്തിലെ നാലാംമെയിൽ കൈതപ്പതലിൽ ആണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
കൈതപ്പത്താൽ സ്വദേശി ലിജി, ഏഴുവയസുള്ള മൂത്ത മകൻ ലിൻ ടോം എന്നിവർ ആണ് ജീവനോടുക്കിയത്. കഴിഞ്ഞ ദിവസം ആയിരുന്നു ലിജിയുടെ ഇരുപത്തിയെട്ടു ദിവസം മാത്രം പ്രായമുള്ള കുഞ്ഞു മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചത്.
തുടർന്ന് ഇന്നലെ ആയിരുന്നു കുട്ടിയുടെ സംസ്കാരം അടക്കം നടന്നത്. കുട്ടി മരിച്ചതോടെ കടുത്ത മാനസിക സമ്മർദത്തിൽ ആയിരുന്നു ലിജി.
ഇന്ന് രാവിലെ എല്ലാവരും പള്ളിയിൽ പോയി കഴിഞ്ഞപ്പോൾ ലിജിയും മൂത്ത മകനും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. പള്ളിയിൽ പോയി ബന്ധുക്കൾ തിരിച്ചെത്തിയപ്പോൾ ആയിരുന്നു ലിജിയെയും മകനെയും കാണാൻ ഇല്ല എന്ന് അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആയിരുന്നു അമ്മയെയും കുഞ്ഞിനേയും കിണറ്റിൽ കണ്ടെത്തിയത്.
തുടർന്ന് ഫയർ ഫോഴ്സിൽ വിവരം അറിയിക്കുകയും ഇരുവരെയും പുറത്തെടുക്കുകയും ആയിരുന്നു. പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…