പ്രണയം എങ്ങനെ ഒക്കെ ആണ്. കണ്ണും മൂക്കും മാത്രമല്ല അതിനു കൊറോണ എന്നോ ലോക്ക് ഡൗൺ എന്നോ ഒന്നും തന്നെ ഇല്ല. ലോക്ക് ഡൌൺ കാലത്തിൽ തിളച്ചും വീട്ടിൽ ആയത് കമിതാക്കൾ ആണ്. ഒന്ന് നേരിൽ കാണണോ കണ്ടു സംസാരിക്കാനോ കഴിയില്ല. അതുകൊണ്ടു തന്നെ ഒളിച്ചോട്ട വാർത്തകളും ഇപ്പോൾ കുറവാണ്.
എന്നാൽ അതിൽ നിന്നും എല്ലാം വ്യത്യസ്തമായ ഒരു ഒളിച്ചോട്ട വാർത്തയാണ് ഇപ്പോൾ വാർത്ത ആകുന്നത്. സംഭവം നടക്കുന്നത് നിലമ്പൂരിൽ ആണ്. ഫേസ്ബുക്കിൽ കൂടി പരിചയപ്പെട്ട കാമുകന്റെ വീട്ടിലേക്ക് യുവതി പോകുക ആയിരുന്നു. അതും ഈ ലോക്ക് ഡൌൺ സമയത്ത് 44 കിലോമീറ്റർ അകലെ ഉള്ള വഴിക്കടവിലേക്ക് മഞ്ചേരിയിൽ നിന്നും എത്തിയത്. മഞ്ചേരിയിൽ ഉള്ള 19 വയസുള്ള യുവതി വഴിക്കടവ് ഉള്ള 20 വയസ്സുള്ള ആൺകുട്ടിയുടെ വീട്ടിൽ എത്തുക ആയിരുന്നു. വഴിയിൽ പോലീസ് തടഞ്ഞപ്പോൾ പല പല കാര്യങ്ങൾ ആണ് യുവതി പറഞ്ഞത്.
സാധനങ്ങൾ വാങ്ങാനും മരുന്നുകൾ വാങ്ങാനും പോകുന്നു എന്നൊക്കെ ആണ് പറഞ്ഞത്. യുവതി പാരാമെഡിക്കൽ വിദ്യാർത്ഥിനിയാണ്. യുവാവ് ഇലക്ട്രീഷ്യൻ ആണ്. വീട്ടുകാർ വിവാഹത്തിന് എതിരെ നനിൽക്കുമോ എന്നുള്ള ഭയം ആണ് യുവതിയെ ഇത്തരത്തിൽ ഉള്ള തീരുമാനത്തിൽ എത്തിച്ചത്. മലപ്പുറത്ത് കോവിഡ് സമയത്ത് പരിശോധന ശക്തമാണ് എങ്കിൽ കൂടിയും സ്ത്രീ ആയത് കൊണ്ട് മാത്രം ആണ് പോലീസ് കടത്തി വിട്ടത്.
ജില്ലാ അതിർത്തികൾ ഒന്നും കടക്കാതെയാണ് പെൺകുട്ടി എത്തിയത്. എന്നാൽ യുവതിയെ കണ്ട ചെക്കന്റെ വീട്ടുക്കാർ ഞെട്ടുകയായിരുന്നു. ഇനി താൻ അങ്ങോട്ടും പോകില്ല എന്നായിരുന്നു പെൺകുട്ടി പറഞ്ഞതും. ഫേസ്ബുക് വഴി പ്രണയത്തിൽ ആയത് എങ്കിൽ കൂടിയും ഇരുവരും പലപ്പോഴും പരസ്പരം കണ്ടിരുന്നു. എന്നാൽ കോവിഡ് കാലം ആയതോടെ നേരിൽ കാണാൻ കഴിയാതെ യുവതി മാനസിക സംഘർഷത്തിൽ ആയതോടെ ആണ് ചെക്കന്റെ വീട്ടിലേക്ക് എത്തിയത്.
കാമുകന് വരുക എന്നുള്ളത് ബുദ്ധിമുട്ട് ആയത് കൊണ്ട് ആയിരുന്നു യുവതി എത്തിയത്. ഒരു പരസ്യമായ ഒളിച്ചോട്ടം. തുടർന്ന് മകൾ വീട്ടിൽ ഇല്ല എന്ന സത്യം മനസിലാക്കിയ പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. മഞ്ചേരി പൊലീസിന് കണ്ടെത്താൻ അധികം സമയം വേണ്ടി വന്നില്ല. തുടർന്ന് ഇതുവരെയും കുടുംബത്തെയും പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി.
തുടർന്ന് ഇവരും വിവാഹം വേണം എന്നുള്ള ശാട്യം പിടിച്ചതോടെ കുടുംബം സമ്മതിക്കുക ആയിരുന്നു. എന്നാൽ പയ്യന് വിവാഹം കഴിക്കാൻ ഉള്ള 21 വയസ്സ് അല്ലാത്തത് കൊണ്ട് അടുത്ത വര്ഷം മാത്രം ആയിരിക്കും ഇരുവരുടെയും വിവാഹം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…