പിരിഞ്ഞ ഭർത്താവിൽ നിന്നും വീണ്ടും കുട്ടിയെ വേണമെന്ന ആവശ്യവുമായി യുവതി കോടതിയിൽ; വിധി ഇങ്ങനെ..!!

26

മഹാരാഷ്ട്രയിൽ പിരിഞ്ഞു കഴിയുന്ന ഭർത്താവിൽ നിന്നും തനിക്ക് കുട്ടിയെ വേണം എന്നുള്ള ആവശ്യവുമായി യുവതി കോടതിയെ സമീപിച്ചു, ഇരുവരും തമ്മിൽ ഉള്ള വിവാഹ വേർപിരിയൽ കേസ് കോടതിയിൽ നടക്കുമ്പോൾ ആണ് വിചിത്രമായ ആവശ്യവുമായി യുവതി കോടതിയെ സമീപിച്ചത്.

നന്ദെത് കോടതിയിൽ ആണ് 35 വയസുള്ള യുവതി ആവശ്യവുമായി എത്തിയത്, എന്നാൽ യുവതിയുടെ ഹർജി ന്യായം ആണെന്ന് ആണ് കോടതി വിലയിരുത്തിയത്.

ആവശ്യം പരിഗണിച്ച കോടതി യുവതിയോടും പിരിഞ്ഞ് താമസിക്കുന്ന ഭർത്താവിനോടും കൗണ്സിലിംഗിന് ഹാജരാകാൻ നിർദ്ദേശം നൽകി. കൗണ്സിലിങിനൊപ്പം ഒരു ഐ.വി.എഫ്. ചികിത്സാവിദഗ്ധനുമായി കൂടിക്കാഴ്ച നടത്താനും ഇരുവർക്കും കോടതി നിർദേശം നൽകി.

എന്നാൽ, താൻ വിവാഹ മോചനം കാത്തിരിക്കുന്ന ആൾ ആണെന്നും തനിക്ക് ഇതിൽ താല്പര്യം ഇല്ല എന്നുമാണ് ഭർത്താവ് കോടതിയിൽ അറിയിച്ചത്, ഇരുവർക്കും നിലവിൽ ഒരു കുട്ടിയുണ്ട്. 2017 ൽ വിവാഹ മോചന ഹർജി നൽകിയ കേസിൽ വിധി പറയാൻ ഇരിക്കുമ്പോൾ ആണ് യുവതി വീണ്ടും കോടതിയെ സമീപിച്ചത്, വിവാഹ മോചന ഹർജി നൽകിയത് ഭർത്താവ് ആയിരുന്നു.

ആർത്തവ വിരാമ സമയത്ത് ലൈംഗീക ബന്ധത്തിൽ കൂടിയോ ഐ വി എഫ് മാർഗത്തിൽ കൂടിയോ ഗർഭ ധാരണം നടത്താൻ ആണ് കോടതി ആരാഞ്ഞത്, എന്നാൽ തനിക്ക് ഇതിൽ താല്പര്യം ഇല്ല എന്നാണ് ഭർത്താവ് ആവർത്തിച്ചു പറയുന്നത്. ബീജം ദാനം നൽകിയും യുവതി ഗർഭം ധരിക്കേണ്ട എന്നാണ് ഭർത്താവ് പറയുന്നത്, എന്നാൽ ഭാര്യയുടെ ആവശ്യം ന്യായം ആണെന്ന് ആണ് കോടതി സാക്ഷ്യപ്പെടുത്തുന്നത്.

You might also like