ഇന്നലെ മുതൽ ഇന്ത്യയിൽ മോദിയുടെ വ്യക്തി പ്രഭാവത്തിൽ തിളങ്ങി നിൽക്കുകയാണ്. വീണ്ടും മോദി ഇന്ത്യൻ ജനതയുടെ കാവൽക്കാരനായി എത്തുകയാണ്. മോദിക്ക് ആശംസകൾ നേർന്ന് മോഹൻലാൽ എത്തിയതിന് തൊട്ട് പിന്നാലെയാണ് സംവിധായകൻ മേജർ രവി വിജയത്തിന് അഭിനന്ദനങ്ങൾ നേർന്ന് എത്തിയത്.
മേജർ രവി സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ,
പ്രതിപക്ഷം ആരോപിക്കുന്നത് പോലെ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രാജ്യത്ത് വർഗീയ സംഘർഷങ്ങൾ ഉണ്ടായിട്ടില്ല. എനിക്ക് ഉറപ്പുണ്ട് മോദി ജി രാജ്യത്തിന് വേണ്ടി നല്ലത് ചെയ്യും. നമ്മുടെ രാജ്യം ആ കൈകളിൽ സുരക്ഷിതമായിരിക്കും. മോദി ജീ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ജയ് ഹിന്ദ്’ അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
എന്നാൽ ഇതിന് പിന്നാലെ പോസ്റ്റിന് താഴെ കമന്റുകളുമായി ഒട്ടേറെ പേരെത്തി. അതിൽ ഒരു യുവാവ് ആണ് മേജർ രവിയെ പരോക്ഷമായി വിമർശനം നടത്തി രംഗത്ത് എത്തിയത്,
പി രാജീവിന് വേണ്ടി വോട്ട് തേടി, സിപിഎം വേദിയിൽ എത്തിയത് അല്ലെ നിങ്ങൾ, ഈ നാടകം നിർത്തിക്കൂടെ എന്നായിരുന്നു യുവാവ് കമന്റ് ഇട്ടത്.
എന്നാൽ, ഈ കമന്റിന് കിടിലം മറുപടി നൽകിയിരിക്കുകയാണ് മേജർ രവി,
രാജീവ് എന്റെ സുഹൃത്ത് ആണ്, അദ്ദേഹം ക്ഷണിച്ചു ഞാൻ പോയി, എനിക്ക് എല്ലാ പാർട്ടിയിലും സുഹൃത്തുക്കൾ ഉണ്ട്, എന്ന് വെച്ച് ഞാൻ ഒരു പാർട്ടിയെയും പിന്തുണക്കുന്ന ആൾ അല്ല, മോഡി എന്റെ വ്യക്തിപരമായ ഇഷ്ടമാണ് ഇതായിരുന്നു മേജർ രവി കമന്റ് ഇട്ട ആൾക്ക് നൽകിയ മറുപടി.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…