മലയാളത്തിൽ സഹനടി വേഷങ്ങളിലും അമ്മ വേഷങ്ങളിലും തിളങ്ങി നില്കുന്ന താരം ആണ് മാല പാർവതി. 2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന ചിത്രത്തിൽ കൂടിയാണ് മാല പാർവതി എന്ന താരം ശ്രദ്ധ നേടുന്നത്.
തുടർന്ന് നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ആൾ കൂടിയാണ് മാല പാർവതി. വിജയ് ബാബുവുമായി ഉള്ള വിഷയത്തിൽ പ്രതിഷേധിച്ച് അമ്മ സംഘടനയുടെ ഐസിസിൽ നിന്നും മാല പാർവതി രാജി വെച്ചത് വലിയ ശ്രദ്ധ നേടിയ കാര്യം ആയിരുന്നു.
എന്നാൽ സിനിമ മേഖലയിൽ അഡ്ജസ്റ്റ്മെന്റ് അഭിനയങ്ങൾ ഒട്ടേറെ നടക്കുന്നുണ്ട് എന്നും അതുപോലെ മലയാള സിനിമയിൽ മാത്രമല്ല ഇത് ഉള്ളത് എന്നും മാല പാർവതി പറയുന്നു. തന്നോട് നടൻ അപമര്യാദയായി പ്രവർത്തിച്ചു എന്നും ഇപ്പോൾ അതോർക്കൂമ്പോൾ തമാശ ആയി ആണ് തോന്നുന്നത് എന്നും മാല പാർവതി പറയുന്നു.
ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ ആ കഥാപാത്രം ആവശ്യപ്പെടുന്നതിൽ അധികം സ്പർശിക്കുന്ന നടന്മാർ ഉണ്ട്. അത്തരത്തിൽ ചെയ്താലും താൻ ഒരിക്കൽ പോലും പ്രതിഷേധം ആയി കണ്ടട്ടില്ല എന്നും ഞാൻ അതിനെയൊക്കെ കോമഡി ആയി ആണ് എടുക്കാറുള്ളത്. ഞാൻ കോമഡി ആയി ആണ് എടുക്കുന്നത്.
നടന്മാരുടെ തലക്ക് സുഖം ഇല്ലാത്തതിന് നമ്മൾ എന്ത് ചെയ്യാൻ ആണ്. അവർക്ക് ആ ഇല്ലായ്മ ഉള്ളതുകൊണ്ട് അല്ലെ നമ്മുടെ അടുത്ത വരുന്നത്. പാവം. ഒരുപാടു പേര് ഒന്നും ചെയ്തട്ടില്ല. കൂടെ അഭിനയിച്ച ഒന്നോ രണ്ടോ ആളുകൾ മാത്രം ആണ് ചെയ്തിട്ടുള്ളത്. ഞാൻ തമാശ ആയി കണ്ടിട്ടാണ് ഡീൽ ചെയ്യുന്നത്. പരാതി പെട്ടിട്ടില്ല അതിന്റെ ആവശ്യം ഇല്ല.
ആദ്യത്തെ അനുഭവം എന്ന് പറഞ്ഞാൽ ഒരു തമിഴ് നടൻ അയാൾ ഡയലോഗിന് ഇടയിൽ എന്നെ വളരെ മോശം ആയി സ്പർശിച്ചു. അപ്പോൾ ഡയറക്ടർ പറഞ്ഞത് ആ ഹാൻഡ് മൂവേമെന്റ് ഒഴിവാക്കി ഒന്നൂടെ ചെയ്യാം എന്ന് ആയിരുന്നു. ഹാൻഡ് മൂവേമെന്റ് എന്ന് പറയുന്നത് എന്നെ കയറി പിടിച്ചത് ആയിരുന്നു. അത് ഒഴിവാക്കാം എന്നാണ് ഡയറക്ടർ പറഞ്ഞത്.
തുടർന്ന് ഞാൻ ഈ വിഷയം ഭർത്താവിനോട് പറഞ്ഞു. സതീഷേ ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു നിന്നോട് ആരെങ്കിലും പറഞ്ഞോ സിനിമയിൽ അഭിനയിക്കാൻ പോകാൻ. ഇനി ആരെങ്കിലും എന്തെങ്കിലും ചെയ്തു എന്ന് പറഞ്ഞു തോറ്റിട്ട് വരരുതെന്ന് എന്നും അദ്ദേഹം പറഞ്ഞു.
അന്ന് അങ്ങനെ കേട്ടപ്പോൾ കരഞ്ഞു സങ്കടം വന്നു. എന്നാൽ പിന്നീട് അത് ശരിയാണ് എന്നും ഇന്നും ബോൾഡ് ആയി നിൽക്കാൻ കഴിയുന്നതും ആ വാക്കുകൾ കൊണ്ടാണെന്നു മാല പാർവതി പറയുന്നു. ഇപ്പോൾ എനിക്ക് കോമഡി ആണ്. അയാൾ എന്തൊരു ബോറൻ ആയതുകൊണ്ട് ആണ് അങ്ങനെ വന്നു തൊടുന്നത്. അല്ലെ..
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…