മലപ്പുറം കോട്ടക്കലിൽ സർക്കാർ പ്രീ പ്രൈമറി സ്‌കൂളിൽ ആണ് അധ്യാപികക്ക് ദുരനുഭവം ഉണ്ടായത്, വിവാഹം കഴിഞ്ഞു നാലാം മാസം പ്രസവിച്ചു എന്നുള്ള കാരണം കൊണ്ടാണ് അധ്യാപികയെ സ്‌കൂളിൽ നിന്നും മറ്റ് അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പുറത്താക്കിയത്.
ഡിഡിഇയുടെ ആവശ്യപ്രകാരം തിരികെ പ്രവേശിക്കാൻ അനുമതി ലഭിച്ചു എങ്കിൽ കൂടിയും ഇതെല്ലാം പാടെ അവഗണിച്ചാണ് അധ്യാപികയെ പുറത്താക്കിയത്. തുടർന്ന്, അധ്യാപികയെ മോശം വാക്കുകൾ ഉപയോഗിച്ച് പരസ്യമായി അപമാനിച്ചതായും അധ്യാപിക പറയുന്നു.
കഴിഞ്ഞ അഞ്ച് വർഷമായി സേവനം അനുഷ്ഠിക്കുന്ന സ്‌കൂളിൽ നിന്നുമാണ് പ്രസാവധി കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ പുറത്താക്കി എന്ന വിവരം അധ്യാപിക അറിയുന്നത്. തന്റെ വ്യക്തിപരമായ കാര്യങ്ങളിൽ സ്‌കൂൾ അധികൃതർ അന്വേഷിക്കേണ്ട ആവശ്യം ഇല്ല എന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ഡിഡിഇ എന്താണ് വിശദീകരണം നൽകിയത് എന്ന് അറിയണം എന്ന് പിടിഎ മീറ്റിങ്ങിൽ പറഞ്ഞ അധ്യാപികയെ മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപങ്ങളും മറ്റും നടത്തി എന്നും പരാതിയിൽ പറയുന്നു.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…