സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ ഉണ്ടാകുന്നതിന് മുന്നേ തന്നെ നിരവധി സൈറ്റുകൾ വഴി കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ, സമൂഹ മാധ്യമങ്ങൾ വളർച്ചക്ക് അനുസരിച്ച് കുറ്റ കൃത്യങ്ങളും കൂടി വരുകയാണ്.
കേരളത്തിലെ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ വിറ്റഴിക്കുന്ന സംഘത്തിലെ 21 പേരെയാണ് പോലീസ് പിടിച്ചത്.
ഫേസ്ബുക്ക്, വാട്ട്സ് ആപ്പ്, ടെലഗ്രാം തുടങ്ങിയ മാധ്യമങ്ങൾ വഴിയാണ് കുട്ടികളുടെ ചിത്രങ്ങളുടെ വിലപേശൽ നടക്കുന്നത്. ആദ്യം വ്യാജ പേരിൽ ഗ്രൂപ്പുകൾ തുടങ്ങും, തുടർന്ന് വെബ് സൈറ്റുകൾ സജീവമാക്കി, ഫോട്ടോകൾ ഉണ്ടെന്നുള്ള പോസ്റ്റുകൾ ഇട്ട് തുടങ്ങും, തുടർന്ന് വിലപേശൽ നടത്തും.
കുട്ടികളുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരുടെയും കാണുന്നവരുടെയും കൃത്യമായ ലോഗ് വിവരങ്ങൾ കണ്ടെത്തിയതാണ് കുറ്റവാളികളെ പോലീസ് പിടിച്ചത്. മലയാളി കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന 84 പേരെ കണ്ടെത്തി എന്നും അവരിൽ 21 പേർ മാത്രമാണ് പിടിയിൽ ആയത് എന്നും സൈബർ ഡോം നോഡൽ ഓഫീസറും ദക്ഷിണ മേഖല എ ഡി ജി പിയുമായ മനോജ് എബ്രഹാം പറയുന്നു.
തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, തൃശൂർ, മലപ്പുറം എന്നിവടങ്ങളിൽ ആണ് റെയ്ഡ് നടന്നത് എന്നും വിവര സാങ്കേതിക വിദ്യയുടെ നൂതന സാധ്യതകൾ ഉപയോഗപ്പെടുത്തി കൂടുതൽ പരിശോധനകൾ നടത്തും എന്നും പോലീസ് മേധാവി ലോക്നാഥ് ബഹ്‌റ അറിയിച്ചു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…