കൊല്ലത്ത് ഓച്ചിറയിൽ രാജസ്ഥാനിയായ 13 വയസ്സുള്ള പെണ്കുട്ടിയെ റോഷനും സംഘവും തട്ടിക്കൊണ്ടു പോയ കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അതേ സമയം പെണ്കുട്ടിയും മകനും തമ്മിൽ പ്രണയത്തിൽ ആയിരുന്നു എന്നാണ് സിപിഐ ബ്രാഞ്ച് സെക്രട്ടറിയായ റോഷന്റെ അച്ഛൻ വെളിപ്പെടുത്തിയത്.
എം പിയും നടനുമായ സുരേഷ് ഗോപി രാജസ്‌ഥാൻ സ്വദേശികൾ ആയ കുടുംബത്തിന്റെ വീട്ടിൽ സന്ദർശനം നടത്തി. ഉന്നതതല അന്വേഷണം വേണമെന്ന് സുരേഷ് ഗോപി മാധ്യമങ്ങൾക്ക് മുന്നിൽ ആവശ്യപ്പെട്ടു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഓച്ചിറ സ്വദേശി പ്യാരി(19)യെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പ്യാരി പിടിയിലായതോടെ കേസുമായി ബന്ധപ്പെട്ട് മൂന്നു പേരാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോലീസ് കാപ്പ ചുമത്തും. കേസില്‍ പിടിയിലാവര്‍ കഞ്ചാവ് ലഹരിക്ക് അടിമപ്പെട്ടവരും രാത്രി കാലങ്ങളില്‍ ആക്രമണം നടത്തി വരുന്നവരുമാണെന്ന് പൊലീസ് പറയുന്നു.
കേസിൽ പ്രതികൾ ആയ 4 പേർക്ക് എതിരെയും പോലീസ് പോസ്കോ ചുമത്തിയിരിക്കുന്നത്. മുഹമ്മദ് റോഷൻ, പ്യരി, ബിബിൻ, അനന്തു എന്നിവർക്ക് എതിരെയാണ് പോസ്കോ ചുമത്തിയിരിക്കുന്നത്. ഇതിൽ റോഷനെ കണ്ടുപിടിക്കാൻ പോലീസിന് ഇതുവരെ കഴിഞ്ഞട്ടില്ല. പെണ്കുട്ടിയെ കണ്ടെത്താൻ ഉള്ള ഊർജിത ശ്രമത്തിൽ ആണ് പോലീസ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…