ഇന്ന രാവിലെ മുതൽ ആണ് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ രാഷ്ട്രീയത്തിലേക്ക് എന്നും, കൊണ്ഗ്രെസ്സ് പാർട്ടിക്ക് വേണ്ടി പ്രചാരണത്തിന് എത്തും എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചു തുടങ്ങിയത്. എന്നാൽ ഈ വാർത്തകൾ വ്യാജം ആന്നെന്നാണ് അപ്പോൾ മഞ്ജു വാര്യർ വ്യക്തമാക്കുന്നത്. തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും വിധേയത്വം ഇല്ല എന്നും താൻ ഇപ്പോൾ ഒരു രാഷ്ട്രീയ പ്രവർത്തനങ്ങളും നടത്താൻ താല്പര്യം ഇല്ല എന്നും, തന്നെ ഒരു രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൾ കാണാൻ എത്തിയില്ല എന്നും മഞ്ജു വ്യക്തമാക്കുന്നു.
മോഹൻലാൽ നായകനായി എത്തുന്ന കുഞ്ഞാലി മരക്കാർ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് വ്യാജ വാർത്തകൾക്ക് എതിരെ മഞ്ജു പ്രതികരിച്ചത്, അതുപോലെ തന്നെ, കലയാണ് തന്റെ രാഷ്ട്രീയമെന്നാണ് മഞ്ജു വ്യക്തമാക്കിയത്. മഞ്ജു വാര്യര്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിയാലോചനകള്‍ നടത്തി, കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ മഞ്ജു ആഗ്രഹം പ്രകടിപ്പിച്ചു, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണ രംഗത്ത് സജീവ സാന്നിധ്യമായി മഞ്ജു ഉണ്ടാകും തുടങ്ങിയ രീതിയിലായിരുന്നു പ്രചാരണങ്ങള്‍ ആണ് ഇന്ന് രാവിലെ മുതൽ പ്രമുഖ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തത്.
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…