മലയാള സിനിമയിൽ സെക്യൂരിറ്റി ബോഡി ഗാർഡ് ആയിരുന്ന മാറനല്ലൂർ ദാസ് അന്തരിച്ചു. ശാരീരിക പ്രശ്ങ്ങളാൽ ദുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കുമ്പോൾ ആയിരുന്നു മരണം. കഴിഞ്ഞ ദിവസം പ്രമുഖ ചാനലിൽ നൽകിയ അഭിമുഖത്തിൽ കൂടിയും ഇദ്ദേഹം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. മമ്മൂട്ടിയുടെ സെറ്റിൽ സെക്യൂരിറ്റി ആയി 10 പേര് വേണം എന്നും എന്നാൽ മോഹൻലാലിന് ആണെങ്കിൽ അതിന്റെ ഇരട്ടി വേണം എന്നും ഇദ്ദേഹം അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത് ആരാധകർ വലിയ ആവേശത്തോടെ ആണ് സ്വീകരിച്ചത്.
സിനിമ പ്രേമികളുടെ ഉത്സവമായ ഐ എഫ് എഫ് കെയുടെ അടക്കം സുരക്ഷാ ചുമതല നോക്കുന്ന മാറനല്ലൂർ ദാസ് അദ്ദേഹത്തിന്റെ ഉയരം കൊണ്ടും അതോടൊപ്പം താരങ്ങളോടുള്ള ഇടപെടൽ കൊണ്ടും ആണ് ദാസ് സിനിമ മേഖലയിൽ കൂടുതൽ ശ്രദ്ധ നേടിയത്. കഴിഞ്ഞ പത്തു വർഷത്തിൽ ഏറെയായി ഐ എഫ് എഫ് കെയുടെ സുരക്ഷാ ചുമതല നോക്കുന്നത് മാറനല്ലൂർ ദാസും ടീമും ആണ്. പ്രൊഡക്ഷൻ ജോലികളായിരുന്നു ആദ്യകാലങ്ങളിൽ അദ്ദേഹം ജോലി ചെയ്തിരുന്നത്. പിന്നീടാണ് ബോഡിഗാർഡ് എന്ന നിലയിലക്ക് വന്നത്.
അങ്ങനെ ഒരാശയം സിനിമാ മേഖലയിൽ എത്തിയിട്ട് പത്തുവർഷമേ ആകുന്നുള്ളു. അതിന്റെ തുടക്കക്കാരിൽ ഒരാളാണ് അദ്ദേഹം. ആദ്യകാലങ്ങളിൽ നിർമാതാവ് കിരീടം ഉണ്ണിയുടെ ഓഫീസിൽ ജോലി ചെയ്തിരുന്ന ദാസ് പിന്നീട് കുറച്ചു കാലം ഗൾഫിൽ ജോലി ചെയ്തു. വീണ്ടും നാട്ടിൽ തിരിച്ചെത്തി സിനിമാ മേഖലയിൽ സജീവമായി. രണ്ടാം വരവിലാണ് ദാസ് ബോഡിഗാർഡ് എന്ന ആശയത്തെക്കുറിച്ച് ആലോചിച്ച് പ്രാവർത്തികമാക്കിയത്. ഇന്ന് ദാസിന്റെ സെക്യൂരിറ്റി ടീമിൽ നൂറിലധികം സുരക്ഷാ ജീവനക്കാരുണ്ട്. സ്ത്രീകളുടെ സുരക്ഷയ്ക്കായി വനിതാ ബോഡിഗാർഡുകളുമുണ്ട് ദാസിന്റെ ടീമിൽ. സിനിമ പ്രൊമോഷന്റെയും മറ്റും ഭാഗമായി അന്യഭാഷാ നടന്മാർ കേരളത്തിൽ എത്തുമ്പോൾ അവർക്ക് സെക്യൂരിറ്റി നൽകുന്നതും ഇദ്ദേഹവും ടീമും ആണ്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…