മീ ടൂ വെളിപ്പെടുത്തലുകൾ വഴി ശ്രദ്ധേയമായ കുറിപ്പുകൾ എഴുതി ക്രൂര മുഖങ്ങൾ തുറന്ന് കാട്ടിയ പെണ്കുട്ടിയാണ് ശ്രുതി ചൗധരി. കാമുകൻ തന്നോട് ചെയ്ത ക്രൂരതകൾ വെളിപ്പെടുത്തുകയും അത് ഏറെ ചർച്ച ആകുകയും ചെയ്തു.
ഹ്യൂമൻ ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജ് വഴി ശ്രുതി തന്റെ പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്, പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,
ഒരു ചെറിയ ഗ്രാമത്തിൽ നിന്നും മുംബൈ എന്ന മഹാനഗരത്തിലെത്തിയതായിരുന്ന എന്റെ എഴുത്ത് കണ്ട് കൂടെ ജോലി ചെയ്യാൻ അയാൾ വിളിക്കുകയായിരുന്നു. പിന്നീട് എപ്പോഴോ അവർ തമ്മിൽ പരസ്പരം അടുത്തു. തന്റെ പ്രശ്‌നങ്ങള്‍ പലതും അയാളോട് മനസ് തുറന്നു പറഞ്ഞു. പിന്നീട് ശരീരം പങ്കിടുന്ന തലം വരെ ആ ബന്ധം വളർന്നു. എന്നാൽ സ്‌കോട്‌ലന്‍ഡിലേക്കുള്ള ഒരു യാത്രയാണ് എല്ലാം മാറ്റിമറിച്ചത്.
അവിടെവച്ച് ഒരു രാത്രി അയാളുടെ അടുത്ത് നിന്ന് തിരികെപോകാൻ തുടങ്ങുകയായിരുന്ന എന്നെ തടഞ്ഞു നിറുത്തി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. ഒഴിഞ്ഞുമാറിയതോടെ അയാൾ രൂക്ഷമായി പെരുമാറാൻ തുടങ്ങി. അയാളുടെ ആവശ്യത്തിന് അവസാനം വഴങ്ങിയെങ്കിലും വളരെ ക്രൂരമായാണ് അയാള്‍ പെരുമാറിയത്. എന്നെ വേദനിപ്പിക്കുകയും ശരീരഭാഗങ്ങളിൽ കടിക്കുകയും ചെയ്തു. വൈകിയാണ് അതൊരു പീഡനമാണെന്ന് അറിഞ്ഞത്. ഇതിനുശേഷമാണ് അയാളുടെ യഥാർത്ഥമുഖം മനസിലാക്കുന്നത്. പല സ്ത്രീകളുമായും അയാൾക്ക് ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു.
പക്ഷേ ഒരേ സ്ഥാപനത്തിൽ ജോലി തുടരേണ്ടിവന്നു. അപ്പോഴാണ് മറ്റൊരു പെണ്കുട്ടിക്കും അയാളിൽ നിന്ന് സമാനമായ അനുഭവം ഉണ്ടെന്ന് അറിഞ്ഞത്. ഞാനും ആ കുട്ടിയുമൊക്കെ അയാളുടെ ഇരകളാ യിരുന്നുവെന്ന് അപ്പോഴാണ് മനസിലാക്കിയത്. ബന്ധങ്ങൾക്കിടയിലും ബലാത്സംഗവും പീഡനവും നടക്കുന്നുണ്ട് അങ്ങനെയാണ് അതിനെക്കുറിച്ച് തുറന്നെഴുതിയത്. അതിനെത്തുടർന്ന് ആ പോസ്റ്റിന് മറുപടിയായി നിരവധി പെണ്കുട്ടികള്‍ അയാൾക്കെതിരെ രംഗത്ത് വന്നു. പ്രായപൂർത്തിയാകാത്ത പെണ്കുട്ടി വരെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. തുടന്നാണ് എല്ലാവർക്കുമായി പോരാടാന്‍ തീരുമാനിച്ചത്. അങ്ങനെ അവസാനം നിയമത്തിന് മുന്നില്‍ അയാളെ കൊണ്ടുവന്നു നടപിടിയെടുപ്പിച്ചു.
നിങ്ങളൊരിക്കലും ഒറ്റയ്‌ക്കെല്ലെന്ന് തിരിച്ചറിയണമെന്നും നിങ്ങൾ അനുഭവിക്കുന്ന അതേ ദുരിതങ്ങൾ അനുഭവിക്കുന്ന മറ്റുള്ളവരും ഉണ്ടെന്നും ഓർക്കണം എന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…