അങ്ങനെ സുപ്രീംകോടതി വിധി കേരളാ സർക്കാർ നടപ്പിലാക്കി. പ്രതിഷേധക്കാരെയും മാധ്യമ പ്രവർത്തകരുടെയും കണ്ണ് വെട്ടിച്ച് പോലീസ് ഉദ്യോഗസ്ഥർ കനക ദുർഗ്ഗയും ബിന്ദുവിനേയും സന്നിധാനത്ത് ദർശനത്തിന് എത്തിച്ചത്.
എന്നാൽ ശബരിമലയിൽ യുവതികൾ ദർശനം നടത്തിയാൽ പാതി മീശ വടിക്കും എന്ന ആഹ്വാനം ചെയ്തിരുന്ന യുവാവ് തന്റെ പാതി മീശ കളഞ്ഞു വാക്ക് പാലിച്ചിരിക്കുയയാണ്. മീശ കളയുന്ന വീഡിയോ യുവാവ് തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ ഷെയർ ചെയ്യുകയും അതോടൊപ്പം പാതി മീശയുള്ള തന്റെ പ്രൊഫൈൽ ചിത്രം അപ്പ്ലോഡ് ചെയ്യുകയും ചെയ്തു.
ഇരുമുടി കെട്ട് ഇല്ലാതെ എത്തിയ യുവതികൾ സ്റ്റാഫ് ഗേറ്റ് വഴിയാണ് ശബരിമലയിൽ ദർശനം നടത്തിയത്, യുവതികൾ തന്നെയാണ് ഇക്കാര്യം ആദ്യം വെളിപ്പെടുത്തിയത്, തുടർന്ന് പോലീസ് ഈ വിവരം സ്ഥിരീകരിക്കുകയും മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമ പ്രവർത്തകരെ കാണുകയും വിഷയം സ്ഥിരീകരിക്കുകയും ചെയ്തു.
സംഭവം പുറത്തായതോടെ പലയിടത്തും അനിഷ്ട സംഭവങ്ങൾ ഉണ്ടായി, അതോടൊപ്പം കേരളത്തിൽ പലയിടത്തും അക്രമങ്ങൾ അഴിച്ചു വിട്ട പ്രതിഷേധക്കാർ പത്തനംതിട്ടയിൽ കടകൾ തല്ലി പൊളിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.
യുവാവ് മീശ വടിച്ചതിനെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ;
ശബരിമലയിൽ യുവതികൾ കയറിയാൽ പകുതി മീശ വടിക്കും എന്ന എന്റെ വാക്ക് ഞാൻ പാലിച്ചു, ഇത് ഹിന്ദുക്കൾക്ക് മുകളിൽ ഉള്ള അവസാന ആണി, ഹിന്ദു ആചാരപ്രകാരം ഇതിന് പരിഹാരം ഉണ്ട്, എന്നാലും ഹൈന്ദവർക്ക് ഏറ്റ ഉണങ്ങാത്ത മുറിവ് ആയിരിക്കും ഇത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…