Malayali Special

മിഷേലിന്റെ ദുരൂഹ മരണത്തിന് രണ്ട് വയസ്സ്; എങ്ങുമെത്താത്ത അന്വേഷണം ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ പോലീസ് ശ്രമമെന്ന് ആരോപണം..!!

2017 മാർച്ച് അഞ്ചിന് ആയിരുന്നു കാണാതായ മിഷേലിന്റെ മൃതദേഹം വേമ്പനാട്ട് കായലിൽ നിന്നും ലഭിച്ചത്. ആത്മഹത്യ ആന്നെനുള്ള നിഗമനത്തിൽ ലോക്കൽ പൊലീസും ക്രൈബ്രാഞ്ചും എത്തിയപ്പോഴും ഇന്ന് നീതി ലഭിച്ചട്ടില്ല എന്നാണ് കുടുംബം പറയുന്നത്.

രണ്ട് വർഷം പിന്നിടുന്ന ഇന്ന്, അന്വേഷണത്തിലെ പോലീസ് അനാസ്ഥയ്‌ക്കെതിരെ വൈകുന്നേരം നാല് മണിക്ക് ജസ്റ്റിസ് ഫോര്‍ മിഷേല്‍ ആക്ഷന്‍ കൗണ്‍സില്‍ എറണാകുളം ഹൈക്കോര്‍ട്ട് ജംക്ഷനില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. പോലീസ് രേഖകളില്‍ ആത്മഹത്യയായി രേഖപ്പെടുത്തിയ മിഷേലിന്റെ മരണം കൊലപാതകമാണെന്നു കൗണ്‍സില്‍ അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

2017 മാര്‍ച്ച് അഞ്ചിനാണ് മിഷേലിനെ കാണാതാകുന്നത്. ആറിന് വൈകിട്ട് 5.45നാണ് മൃതദേഹം കണ്ടുകിട്ടിയത്. ഗോശ്രീ പാലത്തിന്റെ മുകളില്‍നിന്നും കൊച്ചി കായലില്‍ ചാടി ആത്മഹത്യ ചെയ്തെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ മൃതശരീരം കണ്ടെടുത്തത് ഹാര്‍ബര്‍ പരിസരത്തുനിന്നാണ്. ഇതില്‍ പോലും ദുരൂഹത നിലനില്‍ക്കുന്നുണ്ടെന്ന് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തക അഡ്വ. ദീപ്തി മേരി വര്‍ഗീസ് ചൂണ്ടിക്കാട്ടി. കേസിന്റെ വിവരങ്ങൾ മാതാപിതാക്കൾക്ക് കൈമാറാൻ പോലീസ് താൽപ്പര്യം കാണിക്കുന്നില്ല എന്നുള്ള ആരോപണം ഉണ്ട്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

2 weeks ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

2 weeks ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

3 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

4 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

4 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago