സോഷ്യൽ മീഡിയ ഉപേക്ഷിച്ചു നരേന്ദ്ര മോഡി; ആശങ്കയോടെ സൈബർ ലോകം..!!
സൈബർ ലോകത്തിനെ ഞെട്ടിക്കുന്ന വാർത്തയാണ് ഇന്നലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി സോഷ്യൽ മീഡിയയിൽ കൂടി അറിയിച്ചത്. സാമൂഹിക മാധ്യമങ്ങൾ ഉപേക്ഷിക്കുന്നു എന്നുള്ള സൂചനയാണ് മോഡി ഇന്നലെ ട്വിറ്ററിൽ കൂടി നൽകിയത്.
ഞായറാഴ്ച്ച ഇത് സംബന്ധിച്ച സുപ്രധാന തീരുമാനം ഉണ്ടാവും എന്ന് പ്രധാനമന്ത്രി കുറിക്കുന്നു. ഇത് സൈബർ ലോകത്തിൽ വലിയ ആശങ്ക നൽകുന്നു. മോഡി സാമൂഹിക മാധ്യമങ്ങൾ വിടുന്നതോടെ ഇന്ത്യയിൽ ഇതിനെല്ലാം നിരോധനമോ നിയന്ത്രണമോ വരുമോ എന്നുള്ള ഭീതിയിൽ ആണ് ആളുകൾ. ഫേസ്ബുക്ക് ട്വിറ്റർ ഇൻസ്റ്റഗ്രാം യൂട്യൂബ് എന്നിവയിലെ അക്കൗണ്ടുകൾ ഉപേക്ഷിക്കാനാണ് ആലോചിക്കുന്നതെന്നു മോദി ട്വീറ്റ് ചെയ്തു.
ട്വിറ്ററിൽ ലോകത്ത് ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന രാഷ്ട്രീയ നേതാവാണ് നരേന്ദ്ര മോദി. ട്വിറ്ററിൽ 53.3 ദശലക്ഷം ഫേസ്ബുക്കിൽ 44 ദശലക്ഷം ഇൻസ്റ്റഗ്രാമിൽ 35.2 ദശലക്ഷം യൂട്യൂബിൽ 4.5 ദശലക്ഷം എന്നിങ്ങനെയാണ് മോദിയെ പിന്തുടരുന്ന ആളുകളുടെ എണ്ണം.