ജവാന്മാരെ ഓർത്ത് ഹൃദയം നിന്നുപോകുന്നു; വേദനയോടെ മോഹൻലാൽ..!!
കാശ്‌മീർ പുൽവാലയിൽ നടന്ന ഭീകരാക്രമണത്തിൽ ഇന്ത്യയുടെ ഹൃദയം തകർത്തു നാപ്പത്തിലേറെ ജവാന്മാർ വീര മൃത്യു വരിച്ചത്. പാകിസ്ഥാൻ പിന്തുണയുള്ള ജെയ്‌ഷെ മുഹമ്മദ് ആണ് ഭീകരാക്രമണം നടത്തിയത്. ആതിൽ മുഹമ്മദ് എന്ന ചാവേർ ആണ് പട്ടാളക്കാർ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിന് നേരെ 200 കിലോ സ്ഫോടക വസ്തുക്കൾ നിറച്ച സ്‌കോർപിയോ വാഹനം ഇടിച്ചു കയറ്റിയത്.
വീര മൃത്യു വരിച്ച ജവാന്മാർക്ക് ആദരാജ്ഞലികൾ അർപ്പിച്ചും കുടുംബത്തിന് വേണ്ടി പ്രാർത്ഥിച്ചും നിരവധി ആളുകളാണ് രംഗത്ത് എത്തിയത്.
മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ,
”രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്യം വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ കുറിച്ചോർക്കുമ്പോൾ വേദനയാൽ ഹൃദയം നിന്നുപോവുകയാണ്. അവർ ആ ഹൃദയ ഭേദകമായ നോവിനെ അതിജീവിച്ച് തിരുച്ചുവരാൻ നമുക്ക് പ്രാർത്ഥിക്കാം. അവരുടെ ദുഃഖത്തിൽ നമുക്കും പങ്കുച്ചേരാ”-മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
https://www.facebook.com/197997523559852/posts/3118601591499416/