താൻ ഒരിക്കലും രാഷ്ട്രീയത്തിലേക്ക് ഉണ്ടാവില്ല; കാര്യകാരണങ്ങൾ വ്യക്തമാക്കി മോഹൻലാൽ..!!

24

മോഹൻലാൽ, മലയാളത്തിന്റെ ഈ പ്രിയ നടൻ എന്ത് ചെയ്താലും വാർത്തയാണ്, കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞ നടനും മോഹൻലാൽ തന്നെ ആയിരുന്നു. മലയാള സിനിമയുടെ നെടുംതൂണായി തുടരുന്ന ഇദ്ദേഹം തന്നെയാണ് മലയാള സിനിമയുടെ താരസംഘടനായ അമ്മയുടെ പ്രസിഡന്റും. മോഹൻലാലിന്റെ രാഷ്ട്രീയം എപ്പോഴും അതിനെ കുറിച്ചുള്ള വേവലാതികൾ ആരാധകർക്കും ഇടയിലും മാധ്യമങ്ങളിലും ഒക്കെ ചർച്ച ആകാറുണ്ട്. ഇപ്പോഴിതാ ഒരു പ്രമുഖ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകായാണ് മോഹൻലാൽ.

https://youtu.be/9KQITH-XxFA

രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന പ്രസ്താവനയിൽ അഭിപ്രായങ്ങൾ പറഞ്ഞാൽ, നമ്മൾ ആ പാർട്ടിയുടെ ആൾ ആയി മാറും, പ്രധാനമന്ത്രിയെ കണ്ടിട്ട് തിരിച്ചെത്തിയപ്പോൾ താൻ തിരുവനന്തപുരത്ത് സ്ഥാനാർഥി ആകും എന്ന് വരെ പലരും പറഞ്ഞു.

പക്ഷെ രാഷ്ട്രീയത്തിലേക്ക് ഞാൻ ഇല്ല, എനിക്ക് ഒരു രീതിയിലും താൽപ്പര്യം ഇല്ലാത്ത മേഖലയാണ്. എനിക്ക് ഇപ്പോൾ ഉള്ളപ്പോലെ സ്വതന്ത്രനായി നടക്കാൻ ആണ് ഇഷ്ടം.

മലയാള സിനിമയിലെ ചുരുക്കം ആളുകളെ രാഷ്ട്രീയത്തിലേക്ക് ഇറഞ്ഞിട്ടുള്ളൂ, ഒരു കാലത്ത് നസീർ സാർ ഒക്കെ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പക്ഷെ ഇപ്പോൾ ഗണേഷും മുകേഷും ഇന്നസെന്റും സുരേഷ് ഗോപി എല്ലാം ഈ മേഖലയിൽ സജീവമാണ്. പലരും എന്നോട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ ആവശ്യപ്പെട്ടിരുന്നു, ഇലക്ഷന് നിൽക്കാൻ പറഞ്ഞു, പക്ഷെ ഞാൻ ഇല്ല, അറിയാത്ത മേഖലയിൽ നിൽക്കാതെ ഇരിക്കുന്നതെ അല്ലെ നല്ലത്” – മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു.

അടുത്ത ഇലക്ഷൻ കൊടുമ്പിരി കൊള്ളാൻ ഇരിക്കെ മോഹൻലാൽ തന്റെ നയം വ്യക്തമാക്കിയിരിക്കുകയാണ്.

https://youtu.be/YZqVi1YqCQc

You might also like