ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ താരങ്ങളിൽ ഒരാൾ ആയ താജ് കുമാറിന്റെ മകനും തെന്നിന്ത്യൻ സിനിമയിൽ പവർ സ്റ്റാർ എന്ന പേരിൽ അറിയപ്പെടുന്ന പുനീത് രാജ് കുമാർ ഹൃദയാഘാതം മൂലം ഇന്ന് രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വെള്ളിയാഴ്ച ഉച്ചയോടെ തന്നെ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുകയും ആയിരുന്നു.
ഒരുപാട് വർഷങ്ങൾ ആയി തനിക്ക് ഏറ്റവും അടുത്തറിയാവുന്ന ഒരാൾ ആയ പുനീതിന്റെ വിയോഗം തന്നിൽ ഞെട്ടലുണ്ടാക്കി എന്ന് മോഹൻലാൽ പ്രതികരിക്കുന്നത്.
‘ഒരുപാട് വർഷങ്ങൾ ആയിട്ട് എനിക്ക് അറിയാവുന്ന ആളാണ് പുനീത് രാജ് കുമാർ. ചെറിയ പ്രായം മുതൽ എനിക്ക് അദ്ദേഹത്തെ അറിയാം. രാജ് കുമാർ സാറുമായിട്ടും അദ്ദേഹത്തിന്റെ കുടുംബവുമായിട്ടും എനിക്ക് അടുത്ത ബന്ധമുണ്ട്. ഉൾക്കൊള്ളാൻ പറ്റാത്ത രീതിയിലുള്ള ഒരു വാർത്ത ആയതുകൊണ്ട് പെട്ടെന്ന് പ്രതികരിക്കാനാവുന്നില്ല.
മികച്ച നടനാണ് അദ്ദേഹം. ഏറ്റവും കൂടുതൽ ആളുകള്‍ സ്‌നേഹിക്കുന്ന ഒരു കുടുംബമാണ് അവരുടേത്. അദ്ദേഹത്തോടൊപ്പം മൈത്രി എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ച് ഞാൻ പറയേണ്ട കാര്യമില്ല. ഞെട്ടലുണ്ടാക്കുന്ന വാർത്തയാണ് ഇത്. ഷോക്കിങ് ആണ്’ മോഹൻലാൽ പറഞ്ഞു.
മലയാളികൾക്ക് പുനീതിനെ കൂടുതൽ പരിചയം കന്നഡയിലെ താര ചക്രവർത്തി രാജ് കുമാറിന്റെ മകൻ എന്ന നിലയിലാണ്. കേരളത്തിൽ കന്നഡ സിനിമകൾക്ക് വലിയ സ്വീകാര്യതയില്ലാത്തതാണ് അതിനു പ്രധാന കാരണം. പിന്നീട് പുനീത് കേരളത്തിൽ വാർത്തയായത് മോഹൻലാലുമായി ബന്ധപ്പെട്ടാണ്.
മോഹൻലാൽ അഭിനയിച്ച കന്നഡ ചിത്രം ‘മൈത്രി’യിൽ പുനീതുമുണ്ടായിരുന്നു. അക്കാലത്താണ് പുനീതിന്റെ താരമൂല്യത്തെക്കുറിച്ച് മലയാളികൾക്ക് മനസ്സിലായിത്തുടങ്ങിയതും.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…