മോഹൻലാൽ ചർക്കയിൽ ഇരുന്ന് നൂൽ നൂൽക്കുന്ന എം സി ആർ മുണ്ടിന്റെ പരസ്യത്തിൽ അഭിനയിച്ചപ്പോൾ രൂക്ഷ വിമർശനവുമായി ഖാദി ബോർഡ് രംഗത്ത് എത്തിയത്. എം സി ആറിന്റെ പരസ്യത്തിന് ഖാദി ബോർഡുമായി ഒരു ബന്ധവും ഇല്ല എന്നും, ഇത്തരത്തിൽ ഉള്ള വ്യാജ പരസ്യങ്ങൾ ഖാദി ബോർഡിന് നഷ്ടം ഉണ്ടാക്കും എന്നുമാണ് ഖാദി ബോർഡ് ഉപാധ്യക്ഷ ശോഭന ജോർജ്ജ് പരസ്യ പ്രസ്താവന നടത്തുകയും മോഹൻലാലിന് എതിരെ രൂക്ഷ വിമർശനം നടത്തുകയും ചെയ്തത്. തുടർന്ന് മോഹൻലാലിനും പരസ്യം നൽകിയ കമ്പനിക്കും ഖാദി ബോർഡ് വക്കീൽ നോട്ടീസ് അയക്കുകയും ചെയ്‌തു.
തുടർന്നാണ് മോഹനല്ലിന്റെ ഭാഗത്ത് നിന്നും വക്കീൽ നോട്ടിസ് എത്തുന്നത്. തന്നെ പരസ്യമായി അധിക്ഷേപിച്ചതിന് 14 ദിവസത്തിന് അകം പരസ്യമായി മാപ്പ് പറയുകയോ, 50 കോടി നഷ്ട പരിഹാരം നൽകുകയോ വേണം എന്നാണ് മോഹൻലാൽ നോട്ടിസ് വഴി ഖാദി ബോർഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ ഖാദി ബോർഡ് പണം നൽകാൻ ഉള്ള ശേഷി തങ്ങൾക്ക് ഇല്ല എന്നും തെറ്റാണ് മോഹൻലാൽ ചെയ്തത് എന്നുള്ള ഉത്തമ ബോധ്യം ഉള്ളതുകൊണ്ടാണ് മോഹൻലാലിന് നോട്ടിസ് അയച്ചത് എന്നും, ഭീഷണി അല്ല നടത്തിയത് എന്നും അഭ്യര്ഥനയാണ് മോഹൻലാലിന് നടത്തിയത് എന്നും തെറ്റ് ചെയ്‌തട്ടില്ല എന്നുള്ള ഉത്തമ ബോധ്യം ഉള്ളത് കൊണ്ട് മാപ്പ് പറയില്ല എന്നും ഖാദി ബോർഡ് വ്യക്തമാക്കി.
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…
രണ്ടാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കർ. ആദ്യ വാരത്തിലെ ഗംഭീര…
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…