എന്റെ പ്രശ്നങ്ങൾ കേൾക്കാൻ അദ്ദേഹത്തിന് സമയമില്ല; വിവാഹ മോചന ഹർജി നൽകാൻ ഉള്ള കാരണങ്ങൾ പറഞ്ഞു മേതിൽ ദേവിക..!!

296

താനും മുകേഷേട്ടനും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്നും എന്നാൽ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ പറയുന്നത് പോലെ ഗാർഹിക പീ.ഡ.നങ്ങൾ ഇന്നും തന്റെ പരതിയാൽ ഇല്ല എന്നും എന്നാൽ തന്നെ മാനസികമായി ബുദ്ധിമുട്ടിച്ച പരസ്യമായി വെളിപ്പെടുത്താൻ കഴിയാത്ത ചില കാര്യങ്ങൾ ഉണ്ട് എന്നും മേതിൽ ദേവിക മാധ്യമങ്ങളോട്.

വിവാഹ മോചന ഹർജി നൽകി എന്നുള്ളത് സത്യം ആയ കാര്യം ആണ് എന്നും എന്നാൽ താൻ നൽകിയ പരാതി എങ്ങനെ ആണ് ലീക്ക് ആയത് എന്ന് അറിയില്ല എന്നും വിവാഹ മോചനത്തിൽ മുകേഷേട്ടന്റെ നിലപാട് എന്താണ് എന്ന് തനിക്ക് അറിയില്ല എന്നും മേതിൽ ദേവിക പറയുന്നു.

തന്റെ പ്രശ്നങ്ങൾ കേൾക്കാൻ ഉള്ള സമയം അദ്ദേഹം കണ്ടെത്തി ഇല്ല എന്നും അതിനാൽ ആണ് നിയമപരമായി താൻ ഈ വിഷയത്തിലേക്ക് കടന്നത് എന്നും ദേവിക പറയുന്നു. മേതിൽ ദേവിക വിവാഹ മോചനത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ..

‘അഭിഭാഷകൻ വഴി വിവാഹ മോചന നോട്ടീസ് കൊടുത്തിട്ടുണ്ട്. അതിന്റെ തീരുമാനങ്ങൾ ഒന്നും ആയിട്ടില്ല. അത് അതിന്റെ വഴിക്ക് നടക്കുകയാണ്. പ്രശ്‌നങ്ങളും തർക്കങ്ങളും അഭിഭാഷകൻ വഴി അവസാനിപ്പിക്കാൻ ശ്രമിക്കുന്ന ഒരു സമയമാണിത്. പക്ഷെ നിയമപരമായി വിവാഹ മോചനത്തിനുള്ള നോട്ടീസാണ് ഞാൻ ഫയൽ ചെയ്തിരിക്കുന്നത്.

വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ഞാൻ ബന്ധം പിരിയാൻ തീരുമാനിച്ചത്. പിന്നെ ഒരാളുടെ കുടുംബത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും തുറന്ന് പറയാൽ കഴിയില്ലല്ലോ. അദ്ദേഹം എന്റെ ഭര്‍ത്താവ് കൂടിയാണല്ലോ അതുകൊണ്ട് വ്യക്തപരമായി വിവാഹ മോചനത്തിന്റെ കാരണങ്ങൾ തുറന്ന് പറയാൻ താല്പര്യം ഇല്ല.

പിന്നെ ഗാർഗിക പീ.ഡ.നം എന്ന് പറയുന്നത് എല്ലാം വളരെ ശക്തമായ വാക്കുകളാണ്. എനിക്ക് മുകേഷിനെതിരെ ആരോപണങ്ങൾ ഉണ്ടെങ്കിലും ഗാർഹിക പീ.ഡ.നമില്ല. ബന്ധം അവസാനിപ്പിക്കുന്ന വിഷയത്തിൽ മുകേഷേട്ടന്റെ നിലപാട് ഇനിയും വ്യക്തമല്ല. ഞാനാണ് നോട്ടീസ് അയച്ചത്. പിന്നെ എല്ലാവരും ദേഷ്യപ്പെട്ടാണ് ബന്ധം പിരിയുന്നത് എന്ന് കരുതി ഞങ്ങളും അങ്ങനെ തന്നെ ആവണം എന്നുണ്ടോ.

പണ്ടത്തെ പോലെ അല്ലെങ്കിലും അദ്ദേഹത്തോട് ഇപ്പോഴും ഫോണിൽ സംസാരിക്കാറുണ്ട്. പിന്നെ ഈ ഒരു സമയം വളരെ ബുദ്ധിമുട്ടേറിയതാണ്. ഞാൻ ഇങ്ങനെ എല്ലാം സംസാരിക്കുന്നുണ്ടെങ്കിലും എന്റെ ജീവിതത്തിലെ വലിയൊരു ഭാഗമായ വ്യക്തിയാണ് അദ്ദേഹം. ശെരിക്കും ഞാൻ മാധ്യമങ്ങളോട് വിശദീകരണം പറയേണ്ട ആവശ്യമില്ല. പക്ഷെ മുകേഷിന്റെ രാഷ്ട്രീയ സ്ഥാനം കണക്കിലെടുത്താണ് ഞാൻ വിശദീകരണം നൽകാൻ തീരുമാനിച്ചത്.

ബന്ധം വേര്പിരിഞ്ഞാൽ എല്ലാ തീർന്നു എന്നതെല്ലാം പഴയ ചിന്താഗതിയാണ്. എല്ലാ ബന്ധങ്ങളും വിലപ്പെട്ടത് തന്നെയാണ്. ഇതിലൂടെ അദ്ദേഹത്തിന്റെ മേൽ ചളി വാരി ഇടാനൊന്നും എനിക്ക് താൽപര്യമില്ല. അദ്ദേഹത്തിനും അത് പോലെ തന്നെയായിരിക്കും. പിന്നെ വിവാഹം ബന്ധം പിരിയുക എന്ന് പറയുന്നത് എനിക്കും മുകേഷ് ഏട്ടനും ഒരുപോലെ വേദനയുള്ള കാര്യമാണ്. ഈ ഒരു സമയം സമാധനത്തോടെ കടന്ന് പോകാൻ നിങ്ങളെല്ലാവരും അനുവദിക്കണം.

കാരണം ഒരുപാട് വികാരങ്ങൾ ഉൾപ്പെടുന്ന ഒരു കാര്യമാണിത്. അപ്പോൾ അദ്ദേഹത്തെ ഇതിന്റെ പേരിൽ കുറ്റക്കാരനാക്കരുത്. ഒരു പ്രമുഖനായ താരവും രാഷ്ട്രീയ നേതാവും ആണ് അദ്ദേഹം. പക്ഷെ അതുമായി ഈ വിഷയത്തിന് യാതൊരു ബന്ധവുമില്ല. എന്റെ വീട്ടിലെ പ്രശ്‌നത്തിന് കേരളവുമായി ബന്ധമുണ്ടെങ്കിൽ ഞാൻ പറഞ്ഞേനെ. പക്ഷെ അതിന് കേരളവുമായി ഒരു ബന്ധവുമില്ല.- മേതിൽ ദേവിക പറയുന്നു.

You might also like