News

മൂന്നാറിൽ വീട്ടുകാരെ ഉപേക്ഷിച്ചു കാമുകനൊപ്പം ഇറങ്ങിയ പെൺകുട്ടി; വിവാഹ ദിവസം സുഹൃത്തുക്കൾക്കൊപ്പം മുങ്ങി; വരന് നഷ്ടമായത് ലക്ഷങ്ങൾ..!!

ഇടുക്കി മുരിക്കാശ്ശേരി സ്വദേശിനിയായ യുവതി ഒരു മാസം മുന്നെയാണ് വർഷങ്ങൾ നീണ്ടു നിന്ന പ്രണയത്തിന് ശേഷം കഴിഞ്ഞ മാസം വീട്ടിൽ നിന്നും കാമുകനൊപ്പം ഇറങ്ങിയത്. എന്നാൽ കാമുകനുമായി വിവാഹ നിശ്ചയം കഴിഞ്ഞ യുവതി വിവാഹ ദിവസം പുത്തൻ സാരിയും സ്വർണ്ണാഭരണങ്ങളുമായി മുങ്ങിയത്.

കാമുകനുമായി ഉള്ള വിവാഹം ബുധനാഴ്ച നടക്കാൻ ഇരിക്കെയാണ് സംഭവം. മുരിക്കാശേരി സ്വദേശിയായ യുവതിയെ ആണ് മൂന്നാർ സ്വദേശിയായ യുവാവ് വിവാഹം കഴിക്കാൻ ഇരുന്നത്. യുവതിയുടെ മാതാപിതാക്കൾ യുവാവും ആയുള്ള വിവാഹത്തിന് എതിർ നിന്നതോടെയാണ് യുവതി കാമുകനൊപ്പം ഇറങ്ങി പോന്നത്.

തുടർന്ന് യുവതി കാമുകന്റെ മൂന്നാറിലെ വീട്ടിൽ താമസമാക്കുകയും ചെയ്തു. കാമുകന്റെ മാതാപിതാക്കൾ ഈ ബന്ധം അംഗീകരിച്ചതോടെ ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചു. 15 ദിവസം മുന്നേ കോവിഡ് സാഹചര്യം കണക്കിൽ എടുത്ത് ഇരുവരുടെയും മനസമ്മതം കുടുംബം നടത്തി.

വിവാഹ നിശ്ചയത്തിനൊപ്പം കുടുംബത്തിനൊപ്പം നിരവധി ഫോട്ടോസും യുവതി എടുത്തിരുന്നു. തുടർന്ന് ബുധനാഴ്ച രാവിലെ മൂന്നാർ പള്ളിയിൽ വെച്ച് വിവാഹം നടത്താൻ ആയിരുന്നു യുവാവിന്റെ കുടുംബം തീരുമാനിച്ചു. കൊറോണ പ്രശ്‌നം ഉള്ളതുകൊണ്ട് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം ആണ് വിവാഹത്തിന് ക്ഷണിച്ചിരുന്നത്.

വരന്റെ കുടുംബം വാങ്ങി നൽകിയ പുത്തൻ സാരിയും സ്വർണ്ണവും അണിഞ്ഞു പെൺകുട്ടി രാവിലെ പള്ളിയിൽ പ്രാർഥനക്കും എത്തി. എന്നാൽ ബാത്ത് റൂമിൽ പോയി വരാം എന്ന് പറഞ്ഞ യുവതിയെ പിന്നീട് കണ്ടില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ സുഹൃത്തുക്കളെയും കാണാൻ ഇല്ല എന്ന് കണ്ടെത്തുക ആയിരുന്നു.

പിന്നീട് പെണ്കുട്ടിയുടെ സുഹൃത്തിനെ ഫോണിൽ ബന്ധപ്പെട്ടതോടെ വിവാഹത്തിന് സമ്മതമില്ലെന്ന് അറിയിക്കുകയായിരുന്നു. ലക്ഷങ്ങൾ കടമെടുത്താണ് യുവാവിന്റെ കുടുംബം വിവാഹത്തിനുള്ള ആഭരണങ്ങളും വസ്ത്രങ്ങളും ഭക്ഷണമടക്കം എല്ലാ ഒരുക്കങ്ങളും ചെയ്തത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago