ഭാര്യയെ പാന്റ് ധരിപ്പിക്കുന്നതിന് പകരം പിണറായിക്ക് സാരിയും ബ്ലൗസും ഇട്ടൂടെ; എംഎൽഎ മുനീറിന്റെ ചോദ്യം വൈറൽ ആകുന്നു..!!
ലിംഗ സമത്വത്തിന്റെ പേരിൽ കലാലയങ്ങളിൽ സർക്കാർ മത നിരാസം പ്രോത്സാഹിപ്പിക്കുന്നു എന്നുള്ള ആരോപണവുമായി പ്രതിപക്ഷ എം എൽ എ എം.കെ മുനീർ രംഗത്ത്. കോഴിക്കോട് നടന്ന എം എസ് എഫ് സംസ്ഥാന ക്യാമ്പിൽ ആയിരുന്നു മുനീർ തന്റെ പ്രസ്താവന നടത്തിയത്.
ജെന്റർ ന്യൂട്രാലിറ്റി എന്ന പേരിൽ നടത്തുന്നത് സ്ത്രീകളോടുള്ള വിവേചനമാണ്. ആണുങ്ങളുടെ വസ്ത്രം സ്ത്രീകൾ ധരിക്കുമ്പോൾ നടക്കുന്നത് ആൺകോയ്മ വളർത്തൽ ആണ്. ആൺകുട്ടികൾക്ക് എന്താ ചുരിദാർ ചേരില്ലേ..? എന്ന് മുനീർ ചോദിക്കുന്നു.
യാത്രകളിൽ ഭാര്യയെ കൊണ്ട് പാന്റ് ധരിപ്പിക്കുന്ന പിണറായി വിജയന് സാരിയും ബ്ലൗസും ധരിച്ചുകൂടെ എന്നും അദ്ദേഹം ചോദിക്കുന്നു. പുതിയ പാഠ്യ പദ്ധതിയുടെ കരട് ചർച്ചക്ക് വെച്ചിരിക്കുകയാണ്. സ്ത്രീക്കും അതിനൊപ്പം പുരുഷനും തുല്യത ഉണ്ടാകണം എന്നാണ് അതിൽ പറയുന്നത്.
ഇനി മുതൽ സ്ത്രീക്കും പുരുഷനും ഒരു ശുചി മുറി മാത്രമേ സ്കൂളിൽ ഉണ്ടാകൂ.. മതമില്ലാത്ത ജീവൻ എന്ന് പറയുന്നത് മത നിഷേധത്തെ കടത്തിയത് പോലെയാണ്. ഇപ്പോൾ ജെന്റർ ന്യൂട്ട്രാലിറ്റിയിൽ കൂടി വീണ്ടും മത നിഷേധത്തെ സ്കൂളിലേക്ക് കൊണ്ടുവരാനുള്ള പാഠ്യ പദ്ധതി തയ്യാറാക്കി കഴിഞ്ഞതായും മുനീർ എംഎൽഎ പറയുന്നു.