വാട്സാപ്പ് പെൺവാണിഭം തൃശ്ശൂരിൽ യുവതി അറസ്റ്റിൽ; 19000 രൂപവും ഗർഭനിരോധന ഉറകളും അടക്കം പിടികൂടി..!!

89

ആദ്യം വാട്ട്സാപ്പിൽ കൂടി സുന്ദരികൾ ആയ പല പ്രായത്തിൽ ഉള്ള പെൺകുട്ടികളുടെ ഫോട്ടോകൾ എത്തും. തുടർന്ന് ഇഷ്ടപ്പെട്ട ചിത്രങ്ങൾ തിരഞ്ഞെടുത്തു കഴിയുമ്പോൾ ഫോൺ പേ വഴിയോ ഗൂഗിൾ പേ വഴിയോ പണം കൈമാറണം തുടർന്ന് വാട്ട്സാപ്പിൽ കൂടി എത്തേണ്ട സ്ഥലം അറിയിക്കും.

ഇതാണ് തൃശൂർ മുരിങ്ങൂരിൽ പ്രവർത്തിക്കുന്ന പെൺവാണിഭ സംഘത്തിന്റെ രീതി. ഇത്തരത്തിൽ പ്രവർത്തിക്കുന്ന സംഘത്തെ പോലീസ് വലയിൽ വീഴ്ത്തുക ആയിരുന്നു. വെറ്റിലപ്പാറ സ്വദേശി സിന്ധു ആണ് സംഘത്തിൽ പ്രധാനി.

പത്ത് പേരെ ആണ് പിടികൂടിയത്. മുരിങ്ങൂരിലുള്ള വാടക വീട് കേന്ദ്രീകരിച്ചാണ് ഇവർ പെൺവാണിഭം നടത്തിയിരുന്നത്. തുണിത്തരങ്ങളുടെ മൊത്ത വ്യാപാരിയാണെന്നാണ് ഇവർ അയൽവീടുകളിൽ പറഞ്ഞിരുന്നത്. ഇവിടെ രാത്രികാലങ്ങളിൽ പലപ്പോഴും നിരവധി ആളുകൾ എത്തിയിരുന്നതായും പോലീസ് പറയുന്നു.

തുടർന്ന് പോലീസ് സംഘം നടത്തിയ റെയ്ഡിൽ രണ്ട് സ്ത്രീകളെയും എട്ടു പുരുഷന്മാരെയും പിടികൂടി. ഇവരുടെ പക്കൽ നിന്നും 19000 രൂപയും ഗർഭനിരോധന ഉറകളും കണ്ടെടുത്തതായി പോലീസ് പറയുന്നു. സംഘത്തോടൊപ്പം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അനാശ്യാസ പ്രവർത്തനത്തിനായി ഉപയോഗിച്ചിട്ടുണ്ടോ എന്നുള്ള കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്.

കസ്റ്റഡിയിലെടുത്ത പ്രതികളെ റിമാൻഡ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഏറെ നാളായി പോലീസ് സംഘം ഈ വീട് നിരീക്ഷിച്ചു വരികയായിരുന്നു. കൊരട്ടി സിഐ ബി കെ അരുണിനെ നേതൃത്വത്തിലുള്ള സംഘമാണ് പെൺവാണിഭ സംഘത്തെ കസ്റ്റഡിയിലെടുത്തത്.

You might also like