കർണാടക മൈസൂരിൽ സ്കൂൾ വിദ്യാർത്ഥിയെ ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്ത സംഭവത്തിൽ അധ്യാപികക്ക് എതിരെ നടപടിയെടുക്കാൻ ഒരുങ്ങി സ്കൂൾ അധികൃതർ. മൈസൂരിലെ സർക്കാർ വിദ്യാലയത്തിൽ ആണ് സംഭവം.
അദ്ധ്യാപിക വിദ്യാർത്ഥിയെ കെട്ടിപ്പിടിച്ചു ചുംബിക്കുക ആയിരുന്നു. തുടർന്ന് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ആണ് സംഭവത്തിൽ അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇട്ടത്.
വിദ്യാർത്ഥിയെ ആളൊഴിഞ്ഞ ക്ലാസ് മുറിയിൽ എത്തിച്ചതിന് ശേഷം അധ്യാപിക കെട്ടിപ്പിടിച്ച് ചുംബിക്കുകയായിരുന്നു. ചുംബന ദൃശ്യങ്ങൾ മറ്റൊരു വിദ്യാർത്ഥി മൊബൈൽ ഫോണിൽ പകർത്തുകയും പ്രചരിപ്പിക്കുകയുമായിരുന്നു.
ദൃശ്യങ്ങൾ പ്രചരിച്ചതോടെ രക്ഷിതാക്കളും നാട്ടുകാരും അധ്യാപികയ്‌ക്കെതിരെ സ്‌കൂൾ അധികൃതർക്ക് പരാതി നൽകുകയായിരുന്നു.
വകുപ്പ് തല അന്വേഷണം നടക്കുന്നതിനിടയിലാണ് അധ്യാപികയെ സ്‌കൂളിൽ നിന്നും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യവുമായി രക്ഷിതാക്കളും നാട്ടുകാരും രംഗത്തെത്തിയിരിക്കുന്നത്.
അധ്യാപിക സ്‌കൂളിൽ തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് നാട്ടുകാർ പറയുന്നു. അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷം അധ്യാപികയ്‌ക്കെതിരെ നടപടി എടുക്കാനാണ് സ്‌കൂൾ അധികൃതരുടെ തീരുമാനം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…