കഴിഞ്ഞ ദിവസം ഇന്ത്യൻ നിയന്ത്രണ രേഖ കടന്ന് എത്തിയ പാക് പോർ വിമാനങ്ങളിൽ ഒന്നാണ് ഇന്ത്യൻ സേന വീഴ്ത്തിയത്. വ്യോമസേനയാണ് പാക് പോർ വിമാനങ്ങൾക്ക് എതിരെ വ്യോമാക്രമണം നടത്തിയത്. പാക് പിടിയിൽ ആയ അഭിനന്ദൻ ആണ് എഫ് 16 എന്ന പാക് വിമാനം വെടിവെച്ചു വീഴ്ത്തിയത്. ഇന്ത്യൻ വ്യോമസേനയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതിര്‍ത്തി കടന്നെത്തിയ പോര്‍വിമാനങ്ങളെ തുരത്തുന്നതിനിടെ പാകിസ്ഥാന്‍ പിടിയിലായ എയര്‍വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധനെ ഇന്ന് പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറും.
ഫെബ്രുവരി 27-ന് രജൗരിയിലെ സുന്ദര്ബനി പ്രദേശത്ത് കൂടെ വ്യോമാതിര്‍ത്തി ലംഘിച്ചാണ് പാകിസ്ഥാന്‍ പോര്‍വിമാനങ്ങള്‍ ഇന്ത്യന്‍ ആകാശത്ത് പ്രവേശിച്ചത്. എട്ട് എഫ്-16 പോര്‍വിമാനങ്ങള്‍, നാല് ജെഎഫ്-17, നാല് മിറാഷ്-5 എന്നീ പോര്‍വിമാനങ്ങളുമായാണ് പാകിസ്ഥാന്‍ പോര്‍വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് വന്നത്. ഇതില്‍ 3 എഫ്-16 പോര്‍വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ച് ഇന്ത്യയിലേക്ക് കടന്നു.
ഈ മൂന്ന് വിമാനങ്ങളെ ആണ് ഇതേ മേഖലയിൽ നിരീക്ഷണ പറക്കൽ നടത്തിയിരുന്ന ഇന്ത്യൻ മിഗ്21 വിമാനങ്ങൾ ആക്രമിച്ചത്. ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ, ബ്രിഗേഡ്, ബറ്റാലിയൻ ആസ്ഥാനങ്ങൾ ആക്രമിക്കാൻ പദ്ധതി ഇട്ട പാക് സൈന്യത്തിന്റെ നീക്കത്തെ തടഞ്ഞത് അഭിനന്ദൻ അടങ്ങുന്ന ടീം ആയിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…