ദേശിയ പണിമുടക്ക് നടത്തിയവർക്ക് റെയിൽവേയുടെ മുട്ടൻ പണി; ട്രെയിൻ തടഞ്ഞതിന് ഓരോ മിനിറ്റിനും പിഴ ഈടാക്കും..!!
ജനുവരി 8ഉം 9ഉം ആണ് രാജ്യ വ്യാപകമായി ദേശിയ പണിമുടക്ക് നടത്തിയത്, കേന്ദ്രസർക്കാർ നയങ്ങൾക്ക് എതിരെ ആയിരുന്നു പണിമുടക്ക്, വാഹനങ്ങളും കടയും ട്രെയിനും ഒന്നും തടയില്ല എന്നായിരുന്നു ബന്ദ് തുടങ്ങുന്നതിന് മുന്നേ സംയുക്ത രാഷ്ട്രീയ സംഘടനങ്ങൾ പറഞ്ഞിരുന്നത്. എന്നാൽ ബന്ദ് ആരംഭിച്ചപ്പോൾ സംഭവം ആകെ തകിടം മറിഞ്ഞിരുന്നു.
ദേശിയ പണിമുടക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭാഗികമായിരുന്നപ്പോൾ കേരളത്തിൽ പൂർണ്ണമായും ഹർത്താൽ ആയി മാറിയിരുന്നു. കടകൾ ബലമായി അടപ്പിക്കുകയും കെഎസ്ആർടിസി അടക്കമുള്ള ബസ് സർവ്വീസുകൾ തടയുകയും ചെയ്തിരുന്നു. എന്നാൽ ബന്ദിലും ഹർത്താലിലും മുടങ്ങാതെ സർവീസ് നടത്തിയിരുന്ന ട്രെയിൻ ഗതാഗതം തടയുകയും ഒരേ ട്രെയിൻ തന്നെ പല സ്റ്റേഷനുകളിൽ ആസൂത്രിതമായി തടയും ചെയ്തിരുന്നു.
ബന്ദിൽ ട്രെയിനുകൾ തടഞ്ഞവർക്ക് എതിരെ കടുത്ത നടപടി എടുക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര നിർദ്ദേശത്തോടെ റെയിൽ വേ, ട്രെയിൻ തടഞ്ഞു ഉണ്ടായ നഷ്ടം സമരക്കാരിൽ നിന്നും ഈടാക്കാൻ ആർ പി എഫ് കേസെടുത്തു കഴിഞ്ഞു, 32ഓളം കേസുകൾ ആണ് ഇതിനോടകം രെജിസ്റ്റർ ചെയ്തിരിക്കുന്നത്. നാല് വകുപ്പുകൾ ആണ് സമരക്കാർക്ക് എതിരെ ചുമത്തിയിരിക്കുന്നത്, അനധികൃതമായ റെയിൽ വേ സ്റ്റേഷനിൽ കയറിയത്തിനും, യാത്രക്കാരെ തടഞ്ഞതിനും, റെയിൽവേ ഉദ്യോഗസ്ഥരുടെ കൃത്യ നിർവ്വഹണതിന് തടഞ്ഞതിനും ട്രെയിൻ തടഞത്തിനുമാണ് കേസ്. ഈ കേസിന് മാത്രമായി 2 വർഷം തടവും 2000 രൂപ പിഴയും റെയിൽവേ ഈടാക്കും.
എസ്പ്രെസ് ട്രെയിനുകൾ ഒരു മിനിറ്റ് വൈകിയാൽ 400 രൂപയാണ് നഷ്ടം, ആ തുക സമരക്കാരിൽ നിന്നും ഈടാക്കാൻ ആണ് റെയിൽവേ ലക്ഷ്യമിടുന്നത്.