മകരവിളക്ക് കഴിഞ്ഞ ഏറെ താമസിക്കാതെ ആണ് നവോഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ ആളുകളുടെ നേതൃത്വത്തിൽ രേഷ്മയും ഷനിലയും അടങ്ങുന്ന സംഘം ശബരിമലയിൽ ദർശനം നടത്താൻ എത്തിയത്.
നേരത്തെ യുവതികൾ എത്തുമ്പോൾ വാർത്തകൾ നേരത്തെ വെളിയിൽ വരുന്നത് മൂലം, പോലീസ് കൂടുതൽ ജാഗ്രതയോടെയാണ് ഇരുവരുടെയും ദർശനത്തിനായി കൊണ്ടുപോയത്. എന്നാൽ യാത്ര മദ്ധ്യേ ഇരുവരെയും തീർഥാടകർ തിരിച്ചറിയുകയായിരുന്നു.
മകരവിളക്കിനോട് അനുബന്ധിച്ച് എത്തിയ അന്യ സംസ്ഥാന തീർഥാടകർ ആണ് ഇവരെ തടഞ്ഞത്, പോലീസ് ആദ്യം ഇവരെ ഒഴിപ്പിച്ചു എങ്കിൽ കൂടിയും നീലിമലയിൽ എത്തിയപ്പോൾ വലിയ കൂട്ടം ഇവരെ തടയുകയായിരുന്നു.
ഇതിന് മുമ്പ് ദർശനത്തിന് എത്തിയപ്പോൾ എല്ലാം യുവതികളെ തടയാൻ മുന്നിൽ നിന്നതു മലയാളികൾ ആയിരുന്നു എങ്കിൽ ഇത്തവണ സ്ഥിതിഗതികൾ കണ്ട് പോലീസ് വരെ അമ്പരന്നു എന്നാണ് റിപ്പോർട്ടുകൾ.
ആന്ധ്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ഉള്ള കുട്ടികൾ അടങ്ങുന്ന സംഘമാണ് യുവതികളെ നീലിമലയിൽ തടഞ്ഞത്. മൂന്ന് മണിക്കൂറോളം നീലിമലയിൽ ചിലവഴിച്ച യുവതികൾ ദർശനം വേണ്ട എന്ന് വെച്ചു മടങ്ങുകയായിരുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…