കുറെ കാലങ്ങൾ ആയി സോഷ്യൽ മീഡിയ വഴി പറയുന്ന ഒന്നാണ് തെന്നിന്ത്യൻ സൂപ്പർ നായിക നയൻതാരയുടെ വിവാഹം. സത്യൻ അന്തിക്കാട് ചിത്രം മനസിനക്കരയിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ നയൻസ് എന്നാൽ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടായത് തമിഴിലേക്ക് ചേക്കേറിയത്.
എന്നാൽ കാലങ്ങൾ ആയി സിനിമ ലോകത്തിൽ എതിരാളികൾ ഇല്ലാതെ മുന്നേറുന്ന നായിക തന്നെയാണ് നയൻതാര. എന്നാൽ സിനിമ ജീവിതത്തിൽ കൊടുമുടികൾ കീഴടക്കുമ്പോൾ സ്വകാര്യ ജീവിതത്തിൽ വിവാദങ്ങളുടെ കൂമ്പാരം ആയിരുന്നുഞ നയൻതാരയ്ക്ക് ഉണ്ടായിരുന്നത്. ആദ്യ പ്രണയം ചിമ്പുവും ആയിട്ട് ആയിരുന്നു.
തുടർന്ന് ആ പ്രണയം വിവാദങ്ങളിൽ കൂടി അവസാനിക്കുമ്പോൾ വിവാഹിതനായ പ്രഭുദേവ ആയിരുന്നു നയൻതാരയുടെ മനസ്സിൽ ചേക്കേറിയത്. ആദ്യ ഭാര്യ അടക്കം നടത്തിയ പരാമർശങ്ങൾക്ക് അപ്പുറം നയൻതാര പ്രഭുദേവയുടെ പേരടക്കം ശരീരത്തിൽ പച്ചകുത്തിയിരുന്നു.
എന്നാൽ ആ പ്രണയ ബന്ധത്തിന് അധികം ആയുസ്സ് ഉണ്ടാകും മുന്നേ ഇരുവരും പിരിഞ്ഞു. തുടർന്ന് നാനും റൗഡി താൻ എന്ന ചിത്രത്തിൽ എത്തുന്നതോടെ സംവിധായകൻ വിഗ്നേഷ് ശിവനും നയൻതാരയും തമ്മിൽ അടുക്കുന്നത്. പിന്നീട് ഇരുവരും ലിവിങ് ടുഗതർ ജീവിതത്തിൽ കൂടി മുന്നേറുമ്പോൾ മോഹിച്ച ഇഷ്ടം തന്നെ ആയിരുന്നു ഇരുവരും തമ്മിൽ ഉണ്ടായത്.
ഇപ്പോൾ വിഗ്നേഷ് നയൻതാരയുടെ കഴുത്തിൽ താലി ചാർത്തുമ്പോൾ ഏവരും കൊതിച്ചത് ചിമ്പുവും പ്രഭുദേവയും കല്യാണ വേദിയിൽ എത്തുന്നത് തന്നെ ആയിരുന്നു. തമിഴ് നാട്ടിൽ മഹാബലിപുരത്ത് ഷെറാട്ടൺ ഗ്രാൻഡ് ഹോട്ടലിൽ വെച്ച ആയിരുന്നു വിവാഹം.
മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി സിനിമകളിലെ സൂപ്പർതാരങ്ങളും ഇരുവരുടെയും അടുത്ത ബന്ധുക്കളും പങ്കെടുത്ത ഒരു ബ്രഹ്മണ്ഡ വിവാഹമാണ് നടന്നിരിക്കുന്നത്. സൂപ്പർസ്റ്റാറുകൾ ഉൾപ്പടെ വരുന്നത് കൊണ്ട് തന്നെ വിവാഹവേദിയും പരിസരവും കനത്ത സുരക്ഷയിലാണ്.
നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ജവാനിലെ നായകനായ കിംഗ് ഖാൻ ഷാരൂഖ് ഖാനായിരുന്നു വിവാഹവേദിൽ എത്തിയ പ്രധാന താരങ്ങളിൽ ഒരാൾ. സ്റ്റൈലിഷ് ലുക്കിൽ വിവാഹത്തിന് എത്തിയ ഷാരൂഖിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എങ്ങും വൈറലായി കഴിഞ്ഞിട്ടുമുണ്ട്.
ഷാരൂഖിനെ കൂടാതെ രജനികാന്ത് എം.കെ സ്റ്റാലിൻ കമൽഹാസൻ വിജയ് അജിത് കാർത്തി ചീരഞ്ജീവി മണിരത്‌നം എ.എൽ വിജയ് ബോണി കപൂർ ദിലീപ് തുടങ്ങിയവർ ചടങ്ങിൽ എത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
ഇതിൽ പലരുടെയും ഫോട്ടോസും പുറത്തുവന്നിട്ടുണ്ട്. നയൻതാരയുടെയും വിഘ്‌നേഷിന്റെയും ഫോട്ടോയോടൊപ്പം ഇരുവരുടെയും പ്രൊഡക്ഷൻ കമ്പനിയായായ റൗഡി പിച്ചേഴ്സിന്റെ ലോഗോയും അടങ്ങിയുള്ള ബോട്ടിലായിരുന്നു വിവാഹത്തിന് എത്തിയവർക്ക് വെള്ളം നൽകിയത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…