നിപ വൈറസ്; ജീവൻ പണയം വെച്ചു ജോലി ചെയ്തവരെ സർക്കാർ പിരിച്ചുവിട്ടു..!!

28

കോഴിക്കോട്; കേരളത്തിലെ ഭീതിയിൽ ആഴ്ത്തിയ നിപ വൈറസ് കാലത്ത് ജീവൻ പോലും നോക്കാതെ രോഗികൾക്ക് ഇടയിൽ ജോലി ചെയ്ത താൽക്കാലിക ജീവനക്കാരെ കരാർ കഴിഞ്ഞപ്പോൾ സർക്കാർ പിരിച്ചുവിട്ടു. 42 പേര്‍ ഇനി മുതല്‍ ജോലിക്ക് വരേണ്ടന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ശുചീകരണ തൊഴിലാളികളും നഴ്‌സിങ് അസിസ്റ്റന്റുമാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ളവരാണ് തൊഴില്‍രഹിതരാകുന്നത്. നിപകാലത്തെ സേവനം കണക്കിലെടുത്ത് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്നായിരുന്നു വാഗ്ദാനം. ഇതിനായി ഒരു പട്ടികയും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വഴി സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.

ഭീതിയിൽ ആഴ്ത്തിയ ജീവൻ പണയം വെച്ചു നിപകാലത്ത് സേവനമനുഷ്ഠിച്ച സ്ഥിരം ജീവനക്കാര്‍ക്ക് ഇന്‍ക്രിമെന്റും പ്രമോഷനും കൊടുക്കുമ്പോഴാണ് അവർക്ക് ഒപ്പം പ്രവർത്തിച്ച താല്‍കാലിക ജീവക്കാര്‍ തെരുവിലിറങ്ങേണ്ടി വരുന്നത്. സേവനത്തിന് നല്‍കാമെന്ന് പറഞ്ഞ പ്രശസ്തിപത്രം പോലും ഇവര്‍ക്ക് നല്‍കിയിട്ടില്ല. ആരോഗ്യമന്ത്രിക്കും സര്‍ക്കാരിനും ഇക്കാര്യത്തില്‍ ജീവനക്കാര്‍ പരാതിനല്‍കിയിട്ടുണ്ട്. സർക്കാരിന്റെ കനിവിന് വേണ്ടി കാത്തിരിക്കയാണ് ഈ കരാർ തൊഴിലാളികൾ.

You might also like