കോഴിക്കോട്; കേരളത്തിലെ ഭീതിയിൽ ആഴ്ത്തിയ നിപ വൈറസ് കാലത്ത് ജീവൻ പോലും നോക്കാതെ രോഗികൾക്ക് ഇടയിൽ ജോലി ചെയ്ത താൽക്കാലിക ജീവനക്കാരെ കരാർ കഴിഞ്ഞപ്പോൾ സർക്കാർ പിരിച്ചുവിട്ടു. 42 പേര്‍ ഇനി മുതല്‍ ജോലിക്ക് വരേണ്ടന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ശുചീകരണ തൊഴിലാളികളും നഴ്‌സിങ് അസിസ്റ്റന്റുമാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ളവരാണ് തൊഴില്‍രഹിതരാകുന്നത്. നിപകാലത്തെ സേവനം കണക്കിലെടുത്ത് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്നായിരുന്നു വാഗ്ദാനം. ഇതിനായി ഒരു പട്ടികയും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വഴി സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.
ഭീതിയിൽ ആഴ്ത്തിയ ജീവൻ പണയം വെച്ചു നിപകാലത്ത് സേവനമനുഷ്ഠിച്ച സ്ഥിരം ജീവനക്കാര്‍ക്ക് ഇന്‍ക്രിമെന്റും പ്രമോഷനും കൊടുക്കുമ്പോഴാണ് അവർക്ക് ഒപ്പം പ്രവർത്തിച്ച താല്‍കാലിക ജീവക്കാര്‍ തെരുവിലിറങ്ങേണ്ടി വരുന്നത്. സേവനത്തിന് നല്‍കാമെന്ന് പറഞ്ഞ പ്രശസ്തിപത്രം പോലും ഇവര്‍ക്ക് നല്‍കിയിട്ടില്ല. ആരോഗ്യമന്ത്രിക്കും സര്‍ക്കാരിനും ഇക്കാര്യത്തില്‍ ജീവനക്കാര്‍ പരാതിനല്‍കിയിട്ടുണ്ട്. സർക്കാരിന്റെ കനിവിന് വേണ്ടി കാത്തിരിക്കയാണ് ഈ കരാർ തൊഴിലാളികൾ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…