പ്രണയം, ചതി തുടർന്ന് പക പോക്കൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും മാത്രം എത്തിയിരുന്നു കൊലപാതക വാർത്തകൾ ഇപ്പോൾ കേരളത്തിലും സുപരിചിതമായ ഒന്നായി മാറുകയാണ്.
തൃശൂർ, ചിയ്യാരത്ത് ബി ടെക് വിദ്യാർത്ഥിനിയെ യുവാവ് തീ കൊളുത്തി കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ന് രാവിലെയാണ് നീതുവിന്റെ കാമുകുൻ ആയിരുന്ന തൃശ്ശൂർ വടക്കേക്കാട് സ്വദേശി കെ നിതീഷ്, യുവതിയുടെ വീട്ടിൽ എത്തുകയും പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയും ചെയ്തത്. നീതു സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ഇരുവരും തമ്മിൽ കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിൽ ആയിരുന്നു, തുടർന്ന് നിതീഷ് നീതുവിനെ വിവാഹം കഴിക്കാൻ താല്പര്യം പ്രകടിപ്പിച്ചു എങ്കിലും പെണ്കുട്ടി വിവാഹത്തിന് വിസമ്മതം അറിയിക്കുക ആയിരുന്നു. ഇരുവരും തമ്മിൽ ഉള്ള പ്രണയ ബന്ധം ഒരു കുടുംബങ്ങൾക്കും അറിയാമായിരുന്നു.
പെണ്കുട്ടിക്ക് മറ്റൊരു യുവാവുമായി അടുപ്പത്തിൽ ആയത് ആണ് നിതീഷിനെ ഒഴുവക്കാൻ കാരണം എന്ന് പറയപ്പെടുന്നു. എം ബി എ ബിരുദധാരിയായ നിതീഷ് കൊച്ചിയിൽ ഒരു സ്വകാര്യ കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത്.
ഇന്ന് രാവിലെ 5 മണിയോടെ നീതുവിന്റെ അടുത്ത് എത്തുകയും ഇരുവരും തമ്മിൽ ഏറെ നേരം സംസാരിക്കുകയും ചെയ്തു, തുടർന്ന് വാക്ക് തർക്കം ഉണ്ടാകുകയും കുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയും ആയിരുന്നു. അച്ഛനും അമ്മയും നേരത്തെ മരിച്ച നീതു അമ്മാവന്റെ വീട്ടിൽ ആണ് താമസിക്കുന്നത്.
തീ കൊളുത്തിയ ശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച നിതീഷിനെ ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് പിടിച്ച് പൊലീസിന് കൈമാറിയത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…