കൊല്ലം; ഓച്ചിറയിൽ ആണ് വഴിയോര കച്ചവടക്കാർ ആയ രാജസ്ഥാൻ സ്വദേശികളായ ദമ്പതികളുടെ 13 വയസ്സ് മാത്രം പ്രായമുള്ള മകളെ റോഷനും സംഘവും ചേർന്ന് തട്ടിക്കൊണ്ടു പോയത്.
ദമ്പതികൾ താമസിക്കുന്ന ഷെഡിൽ കയറി, ഇരുവരെയും ക്രൂരമായി മർദ്ദിച്ചതിന് ശേഷമാണ് റോഷൻ പേൻകുട്ടിയുമായി കടന്നു കളഞ്ഞത്.
തിങ്കളാഴ്ച രാത്രിയിൽ ആണ് ഒരു സംഘം ആളുകൾ തങ്ങളുടെ മകളെ കടത്തിക്കൊണ്ടു പോയത് എന്നുള്ള പരാതിയുമായി ച്ചോവാഴ്ച രാവിലെ മാതാപിതാക്കൾ പോലിസിൽ പരാതി നൽകിയത്. എന്നാൽ പോലിസ് അന്യസംസ്ഥാനക്കാർ ആയതുകൊണ്ട് കേസിന് വേണ്ടത്ര പ്രാധാന്യം നൽകിയില്ല. തുടർന്ന്, നാട്ടുകാർ പോലിസ് സ്റ്റേഷനിൽ എത്തി ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് അജു ഊർജിത അന്വേഷണം തുടങ്ങിയത്.
തുടർന്ന്, റോഷനും സംഘവും ആണ് പെണ്കുട്ടിയെ കടത്തിക്കൊണ്ടു പോയത് എന്ന് പോലീസ് തിരിച്ചറിയുക ആയിരുന്നു.
ഓച്ചിറ വലിയകുളങ്ങര ഭാഗത്താണ് ഇവർ വഴിക്കച്ചവടം നടത്തി വന്നിരുന്നത്. ഒരു മാസം ആയി ഇവർ ഇവിടെ കച്ചവടം നടത്തി വരുന്നുണ്ട്. രാത്രി 11 മണിയോടെയാണ് പെണ്കുട്ടിയെ കടത്തി കൊണ്ടു പോയത്. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം പോലീസ് കായംകുളത്ത് നിന്നും കണ്ടെത്തി.
സിപിഐ ബ്രാഞ്ച് സെക്രട്ടറി നവാസിന്റെ മകൻ ആണ് റോഷൻ. റോഷന് പെണ്കുട്ടിയുമായി പ്രണയം ആണ് തട്ടിക്കൊണ്ടു പോകാൻ ഉള്ള കാരണം എന്ന് പറയപ്പെടുന്നു. മകൻ കുറ്റക്കാരൻ ആണെങ്കിൽ ശിക്ഷ അർഹിക്കുന്നു എന്നാണ് നവാസ് പറയുന്നത്.
കൊല്ലം എസ്പിയുടെ നേതൃത്വത്തിൽ ഉള്ള സംഘം ആണ് കേസ് അന്വേഷണം നടത്തുന്നത്. ഇന്നലെയാണ് പ്രതികൾ സഞ്ചരിച്ച വാഹനം പോലീസ് കണ്ടെത്തിയത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…