പ്രണയവും ഒളിച്ചോട്ടവും എല്ലാം ഇപ്പോൾ കേരളത്തിൽ സർവസാധാരണമായ വിഷയം ആണ്. നിരവധി ഒട്ടേറെ ഒളിച്ചോട്ടങ്ങൾ കേരളത്തിൽ ദിനംപ്രതി നടക്കുന്നത് എങ്കിൽ കൂടിയും അതിൽ ചിലതു മാത്രം ആണ് വാർത്തകളിൽ ഇടം നേടുന്നത്. പാലക്കാട് നെന്മാറയിൽ നിന്നും വിവാഹിതയായ യുവതി കാമുകനെ തേടി കൊല്ലം കല്ലുവാതുക്കൽ എത്തിയത്. എന്നാൽ കാമുകന്റെ വീട്ടിൽ എത്തിയപ്പോൾ കാമുകന്റെ മാതാപിതാക്കൾ വീട്ടിൽ കയറാൻ സമ്മതിച്ചില്ല.
കാമുകൻ ആണെങ്കിൽ വിവാഹത്തിനും ഒരു കുട്ടിയുടെ പിതാവുമാണ്. യുവതിയുമായി വീട്ടിൽ കയറാൻ കാമുകന് കഴിയാത്തത് കൊണ്ട് കമിതാക്കൾ പഞ്ചായത്ത് കിണറിന്റെ അരികിൽ ഇരുന്നു നേരം വെളുപ്പിക്കുക ആയിരുന്നു. സോഷ്യൽ മീഡിയ വഴി ആണ് ഇരുവരും പരിചയപ്പെടുന്നത്. ഇതിനിടെ യുവതിയെ മടക്കി അയക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. യുവതിയെ സ്വീകരിക്കാൻ ബന്ധുക്കൾ തയ്യാറായില്ല. ഇതോടെ പോലീസും വെട്ടിലായി. കോണ്ക്രീറ്റ് ജോലി ചെയ്തിരുന്ന യുവാവ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.
ഭാര്യയും കുട്ടിയും പിണങ്ങി മാറി താമസിക്കുകയാണ്. കൊല്ലം സ്വദേശിയായ യുവതിയും വിവാഹിതയാണ്. രണ്ട് വര്ഷമായി പാലക്കാട് നെന്മാറയില്‍ ഭര്ത്താവിനൊപ്പം താമസിച്ച് വരികയായിരുന്നു ഇവർ. ഒന്നര വർഷങ്ങൾക്ക് മുമ്പാണ് ഇരുവരും പരിചയപ്പെട്ടത്. ഇവർ ആദ്യമായിട്ടാണ് ചൊവ്വാഴ്ച രാത്രി കണ്ടുമുട്ടിയത്. സോഷ്യൽ മീഡിയകളിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.
സൗഹൃദം പിന്നീട് പ്രണയം ആവുകയായിരുന്നു. തുടർന്ന് ബന്ധം ദൃഢമായതോടെ യുവതിക്ക് യുവാവ് മുടങ്ങാതെ പണം അയച്ച് കൊടുത്തിരുന്നു. ഇതിനിടെ ഭർത്താവ് ഉപദ്രവിക്കുന്നു എന്ന് പറഞ്ഞ് യുവതി പാലക്കാട് പോലീസിൽ പരാതി നൽകി. തുടർന്ന് ഭർത്താവിനെ ഉപേക്ഷിച്ച് സഹോദരന്റെ അടുത്തേക്ക് പോകുന്നു എന്ന് പറഞ്ഞാണ് യുവതി കൊല്ലത്തേക്ക് യാത്ര തിരിച്ചത്.
ബസിൽ കായംകുളം വരെ എത്തിയ യുവതി അവിടെ നിന്നും ഓട്ടോ വിളിച്ച് യുവാവിന്റെ വീട്ടിൽ എത്തുകയായിരുന്നു. യുവതി യുവാവിന്റെ വീട്ടിൽ എത്തിയപ്പോൾ രാത്രി പത്ത് മണി ആയിരുന്നു. എന്നാൽ യുവതി എത്തിയപ്പോൾ യുവാവിന്റെ വീട്ടുകാർ ഇടഞ്ഞു. യുവതിയെ വീട്ടിൽ കയറ്റാൻ അവർ തയ്യാറിയില്ല.
തുടർന്ന് ഇവര്‍ പഞ്ചായത്ത് കിണറിനടുത്തിരുന്ന് നേരം വെളുപ്പിക്കുകയായിരുന്നു. രാവിലെ ജനപ്രതിനിധികളും മറ്റും ഇടപെട്ട് ഇരുവരെയും പാരിപ്പള്ളി പോലിസ് സ്റ്റേഷനിൽ ആക്കി. തുടർന്ന് പോലീസ് യുവതിയുടെ ഭർത്താവിനെയും ബന്ധുക്കളും വിവരം അറിയിച്ചു. എന്നാൽ ഇവർ യുവതിയെ കയ്യൊഴിഞ്ഞു. മടങ്ങി എത്തിയാലും ഇനി യുവതിയെ സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് അവർ അറിയിച്ചു. വീട്ടിൽ താമസിക്കാൻ അനുവദിച്ചില്ലെങ്കിൽ തിരികെ ഭർത്താവിന്റെ അടുത്ത് എത്തിക്കണം എന്നായിരുന്നു യുവതി ആവശ്യപ്പെട്ടത്. ഇതോടെ യുവതിയേയും കൂട്ടി യുവാവ് സന്ധ്യയോടെ പാലക്കാട്ടേക്കു തിരിച്ചു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…