ഓൺലൈൻ ഫുഡ് ആപ്ലിക്കേഷനുകൾക്ക് മുട്ടൻപണി കൊടുത്ത് കൊച്ചി..!!

28

വമ്പൻ ഓഫറുകളും തൊഴിൽ സാധ്യതകളും നൽകുന്ന മേഖല ആയിരുന്നു, ഓണ്ലൈൻ ഫുഡ് ആപ്ലിക്കേഷൻ. നിരവധി യുവാക്കൾ ആണ് കൊച്ചിയിൽ ഈ മേഖലയിൽ ജോലി ചെയ്യുന്നത്. അതുപോലെ തന്നെ ലക്ഷക്കണക്കിന് ആളുകൾ ആണ് ദിനം പ്രതി യുബർ ഈറ്റ്‌സ്, സ്വിഗി, സോമറ്റൊ തുടങ്ങിയ ആപ്ലിക്കഷനുകൾ വഴി ഭക്ഷണങ്ങൾ ഓടർ ചെയ്യുന്നതും കഴിക്കുന്നതും, വലിയ ഓഫറുകൾ ആണ് ഉപഭോക്താക്കൾക്ക് ഇതുപോലെ ഉള്ള ആപ്ലിക്കേഷൻസ് നൽകുന്നതും. എന്നാൽ കൊച്ചി നഗരത്തിൽ ഡിസംബർ 1 മുതൽ,ഇതിനെല്ലാം ഫുൾ സ്റ്റോപ്പ് വീണിരിക്കുകയാണ്.

തങ്ങളുടെ മെനുവിൽ നൽകിയിരിക്കുന്ന വിലക്ക് വിഭവങ്ങൾ എടുക്കാൻ തയ്യാറായാൽ മാത്രമേ ഈ ആപ്പുകളുമായി സഹകരിക്കൂ എന്നാണ് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പറയുന്നത്. ഓൺലൈൻ കമ്പനികൾ നടത്തുന്ന ചൂഷണം മൂലം തകർന്നടിയുകയാണ് ചെറുകിട ഹോട്ടലുകളും റസ്റ്റോറന്റുകളും, ഓൺലൈൻ ഭക്ഷണ വില്പ്പന നടത്തുന്നതിന് സർവീസ് ചാർജ്ജ് ആയി ഹോട്ടൽ ഉടമകളിൽ നിന്നും 30 ശതമാനവും അതിന്റെ 18 ശതമാനം ജിഎസ്ടിയും ആണ് ഈടാക്കുന്നത്. കൂടാതെ ആപ്പിക്കേഷൻ വഴി നൽകുന്ന ഓഫറുകയും ഹോട്ടൽ നൽകണം എന്നാണ് ഓണ്ലൈൻ കമ്പനികൾ പറയുന്നത്. ഇത് വലിയ നഷ്ടം തങ്ങൾക്ക് ഉണ്ടാക്കുന്നു എന്നു ഹോട്ടൽ ഉടമകൾ പറയുന്നു.

അതേ സമയം ഹോട്ടൽ ഉടമകൾ നേരിട്ട് വിതരണം നടത്തുന്ന രീതിയിൽ ആപ്ലിക്കേഷൻ നടത്തും അസോസിയേഷൻ വ്യക്തമാക്കി.

You might also like