തിരുവനന്തപുരം; ഇത് ഫേസ്ബുക്ക് പ്രണയങ്ങളുടെ കാലമാണ്. ഫേസ്ബുക്ക് വഴി പരിയപ്പെട്ട പെണ്കുട്ടിയെ വിവാഹം കഴിച്ച് കൊടുക്കാൻ പെണ്കുട്ടിയുടെ അമ്മ വിസമ്മതിച്ചത് മൂലം യുവാവ് വീട്ടമ്മയെ കുത്തി കൊന്നു. കുളത്തൂപ്പുഴ ഇഎംഎസ് കോളനി പാറവിളപുത്തൻ വീട്ടിൽ പി കെ വർഗീസിന്റെ ഭാര്യ മേരിക്കുട്ടിയെ ആണ് പട്ടാപ്പകൽ മകളുടെ കാമുകൻ കുത്തികൊന്നത്.
പ്രതിയായ സതീഷിനെയും കൂട്ടുപ്രതിയായ മധുര സ്വദേശിയായ ചിത്തിരസെൽവനെയും പോലീസ് അറസ്റ്റ് ചെയ്തു. പാഴ്‌സൽ നൽകാൻ എന്ന വ്യാജേന മേരിക്കുട്ടിയുടെ വീട്ടിൽ എത്തിയ സതീഷ്, ഇന്നലെ വൈകിട്ട് മൂന്ന് മണിയോട് കൂടി മേരിക്കുട്ടിയെ കത്തിക്ക് കുത്തുകയായിരുന്നു, കുത്ത് കൊണ്ട വീട്ടമ്മ വീട്ടിൽ നിന്നും ഇറങ്ങി ഓടുകയും റോഡിൽ കുഴഞ്ഞു വീഴുകയും ആയിരുന്നു, ഓടിക്കൂടിയ നാട്ടുകാർ മേരിക്കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഈ സമയത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
രണ്ട് പെണ്മക്കൾ ഉള്ള മേരിക്കും വർഗീസിനും, മൂത്ത മകൾ മുംബൈയിൽ നേഴ്സ് ആണ്. ഇളയ മകൾ ബംഗളൂരുവിൽ ഉപരിപഠനത്തിനും വർഗീസ് ഗൾഫിലും ആണ്.
സംഭവത്തെ കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ,
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വർഗീസിന്റെ മൂത്ത മകൾ ലിസയും സതീഷും പ്രണയത്തിൽ ആകുകയായിരുന്നു, നീണ്ട കാലത്തെ പ്രണയത്തിന് ഒടുവിൽ സതീഷ് ലിസയോട് പ്രണയഭ്യർത്ഥന നടത്തുകയും എന്നാൽ തനിക്ക് വീട്ടിൽ വേറെ ആലോചനകൾ ഉണ്ട് എന്ന് കാട്ടി പ്രണയം അവസാനിപ്പിക്കുകയും ചെയ്യുന്നു. ഒരുമാസമായി ലിസയുമായി ബന്ധപ്പെടാൻ കഴിയാത്ത സതീഷ് ലിസയെ അന്വേഷിച്ചു വീട്ടിൽ എത്തുകയായിരുന്നു, വീട്ടിൽ എത്തിയ സതീഷ്, താനും ലിസയും ആയുള്ള പ്രണയത്തെ കുറിച്ച് മേരിക്കുട്ടിയോട് പറയുകയും തുടർന്ന് വാക്ക് തർക്കത്തിൽ ആവുകയും കത്തിക്ക് കുത്തുകയും ആണ് ഉണ്ടായത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…